മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന് മരണപ്പെട്ടു.-ലോക സിനിമക്ക് കണ്ണീര്.
അതി സാഹസിക കഥാപാത്രങ്ങളവതരിപ്പിച്ച് ലോകത്തെ ഞെട്ടിച്ച ഇതിഹാസ താരം ഷോണ്‍ കോണറി വിട വാങ്ങി.ജെയിംസ് ബോണ്ട് കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ കോണറി അസുഖ ബാധിതനായി
സ്വ ഗൃഹത്തില്‍ വിശ്രമത്തിലായിരുന്നു.ഉറക്കത്തിനിടെയാണ് താരത്തിന്റെ അന്ത്യം.
ആദ്യമായി ജെയിംസ് ബോണ്ടാകാന്‍ യോഗം കിട്ടിയ കോണറി തുടര്‍ന്ന് 7 ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ വേഷമിട്ടു.ജെയിംസ് ബോണ്ടാകാന്‍ ജനിച്ച പോലെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രകടനങ്ങളും കോണറിയുടെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍
ഇവയാണ്.ഡോക്ടര്‍ നോ,ഫ്രം റഷ്യ വിത്ത് ലൗ,ഗോള്‍ഡ് ഫിങ്കര്‍,തണ്ടര്‍ ബോള്‍,യൂ ഓണ്‍ ലീവ് ടൈപ്സ്,ഡയമണ്ട് ആര് ഫോവെര്, നെവര്‍ സെ നെവര്‍ എഗെയിന്‍ എന്നിവയായിരുന്നു.
1930 ഓഗസ്റ്റ് 25ന് സ്കോര്‍ട്ട് ലാന്‍ഡിലെ എഡിന് ബഗോയിലാണ് ഷോണ്‍ കോണറി ജനിച്ചത്.തോമസ് ഷോണ്‍ കോണറി എന്നാണ് യഥാര്‍ത്ഥ പേര്.1951 ലാണ് ജനനം.2000ത്തില്‍ സര് പദവി അദ്ദേഹത്തിന് സമ്മാനിച്ചു.ജെയിംസ് ബോണ്ടില്‍ നിന്ന് പിന്മാറി.താരം ദ അണ് ടെച്ചബളിലെ അഭിനയത്തിലൂടെ ഹോളിവുഡില്‍ ശക്തമായ തിരിച്ചു വരവ് നടത്തി.നെയിം ഓഫ്
ദ റോസിലെ ഫോന്സിസ്ക്കന് സന്ന്യാസിയുടെ വേഷം മാസ്മരികമായി.13 വര്‍ഷത്തിന് ശേഷം വീണ്ടും
ഇതേ ഗാംഭീര്യത്തോടെ അഭിനയിച്ചതും ഞെട്ടലായി.നിരവധി ആനിമേഷന്‍ കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്കി.കോണറിക്ക് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.