ഇഷ്ട സീരിയല്‍ ദമ്പതികളായ ജിഷിനും വരദയും.. വേര്പിരിഞ്ഞെന്നു വരെയാക്കി കാര്യങ്ങള്‍……
വാര്‍ത്തകള്‍ ഉണ്ടാവണം പക്ഷെ നന്നായി ജീവിക്കുന്നവരുടെ ഇടയില്‍ കയറി ഉണ്ടാക്കുകയല്ല വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. മരിക്കാത്ത പലരെയും കൊന്നും, നല്ല രീതിയിലുള്ള ദമ്പതികളെ രണ്ടാക്കിയും ചില നവമാധ്യമ വാര്ത്തക്കാര് ആഘോഷിക്കുമ്പോള്‍ അവരും ഞെട്ടിത്തരിക്കുന്നു.
ഇപ്പോഴിതാ മലയാളികളുടെ ഇഷ്ട താരങ്ങളും ദമ്പതികളുമായ വരദയും ജിഷിനും അകല്‍ച്ചയിലാണെന്ന തരത്തില്‍ ചിലര്‍ വാര്ത്തകൊടുത്തിരിക്കുന്നു അതിനെതിരെ വരദ പറയുന്നത്, ‘ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്നു മാത്രം.
ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനു ശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ, അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.’ മിനിസ്ക്രീന്‍ താരമായ അനുവിന്റെ യൂട്യൂബ് ചാനലില്‍ അഭിമുഖത്തിനെത്തിയ വരദ, ജിഷിനുമൊന്നിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്.
വരദ പറഞ്ഞതിനോട് യോജിച്ച് ഒരു വിഭാഗം ആരാധകരവും താരത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമത്തില്‍ രംഗത്ത് എത്തിക്കഴിഞ്ഞു. FC