സംഗീത സംവിധായകന് ജോണ്‍ മരിച്ചു, കമ്മട്ടിപാടം തുടങ്ങി നിരവധി സിനിമകളുടെ അമരക്കാരന്…….
ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി.വര്‍ക്കി (52)അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന് വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം.
നെയ്ത്തുകാരന്, കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട, പെണ്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുഗു സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
അവിയല്‍ എന്ന റോക്ക് ബാന്‍ഡിന് ചില പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് വന്‍ ഹിറ്റായതോടെ ജോണ്‍ വര്‍ക്കി യുവതലമുറയുടെ ഹരമായി, 2007ല്‍ ഫ്രോസണ്‍ എന്ന ഹിന്ദിസിനിമയിലെ സംഗീത സംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലിം ഫെസ്റ്റിവെലില്‍ പുരസ്കാരം നേടിയിരുന്നു. നിരവധി പഴയ നാടന്‍പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയുള്ള പരീക്ഷണം പിന്നീട് ജനപ്രിയമായ അവിയല്‍ ബാന്‍ഡ് ഗാനങ്ങള്‍ക്ക് വഴിവെച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമായി സഹകരിച്ചാണ് ഇത്തരം മോഡേണ്‍ രീതി അവംലബിച്ചത്. ഇന്ത്യയിലുടനീളം ലൈവായി സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. മണ്ണുത്തി ഡോണ്‍ബോസ്ക്കോ എല്‍.പി. സ്കൂള്‍ അധ്യാപിക ബേബിമാത്യുവാണ് ഭാര്യ. മക്കള്‍: ജോബ്,ജോസഫ്. ആദരാഞ്ജലികളോടെ FC