ഉപ്പും മുളകും ലച്ചുവിന്റെ പ്രണയം തകര്‍ന്നോ-ഡോക്ടര്‍ പയ്യനെ ഒഴിവാക്കി.
എല്ലാവരും കുട്ടിത്താരത്തിന്റെ പിന്നാലെയുണ്ടെന്നതിനുള്ള തെളിവ് കൂടിയാണ് ഈ വാര്‍ത്ത.ഹിറ്റ് പരമ്പരയായ ഉപ്പും മുളകും ഒഴിവാക്കി ലച്ചു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ജൂഹി റുസ്തകി പോയിരുന്നു.അതിന് കാരണമായി പറഞ്ഞത് നടനും മോഡലുമായ യുവ ഡോക്ടര്‍ റോവിന് ജോര്‍ജ്ജുമായുള്ള
അടുപ്പമാണെന്നായിരുന്നു.
ഏത് തരത്തിലുള്ള അടുപ്പമാണെന്ന് ഇരുവരും പറഞ്ഞില്ലെങ്കിലും രണ്ട് പേരും ചേര്‍ന്ന് ഒരു യൂടൂബ് ചാനല്‍ തുടങ്ങി തിരുനെല്ലിയിലേക്കൊരു യാത്ര നടത്തി.
അത് പോസ്റ്റ് ചെയ്തു. ലച്ചുവിനെ സ്നേഹിക്കുന്നവര്‍ അത് വൈറലാക്കി.ഇരുവരും പിന്നെ ഫോട്ടോ
ഷൂട്ട് നടത്തി ഒരു ആല്‍ബത്തില്‍ അഭിനയിച്ചു.അങ്ങിനെഒക്കെയായപ്പോള് പലരും ചേര്‍ന്ന് തീരുമാനിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന്.അതിനെ
ചുറ്റിപ്പറ്റി കളറടിച്ച വാര്‍ത്തകളും വന്നു.
ലച്ചുവിന്റെ പ്രൊഫൈല്‍ പിച്ചര്‍ ഇരുവരും ഒന്നിച്ചുള്ള
ഫോട്ടോയായിരുന്നു.അതങ്ങനെ നടക്കുന്നതിനിടയിലാണ് പുതിയ വാര്‍ത്ത എത്തിയത്.ഇരുവരും തമ്മിലുള്ള പ്രണയം ബ്രേക്കപ്പ് ആയി എന്ന രീതിയിലാണ്.അതിന് കാരണമായി പറയുന്നത് ജൂഹിയുടെ ഇമേജില്‍ കെട്ടിപ്പൊക്കിയ യൂടൂബ് ചാനലില്‍ നിന്ന് ഇരുവരും ചേര്‍ന്നുള്ള വീഡിയോകള്‍ നീക്കം ചെയ്തു.
കൂടാതെ പ്രൊഫൈലില്‍ നിന്ന് ഒന്നിച്ചുണ്ടായിരുന്ന
ഫോട്ടോ മാറ്റി.നല്ല തീരുമാനങ്ങള്‍ക്ക് അധികം വൈകരുതെന്ന് ജൂഹി തിരിച്ചറിഞ്ഞെങ്കില്‍ അത് രണ്ട് പേര്‍ക്കും നല്ലതായി തീരും.
പ്രണയിക്കുമ്പോള്‍ കിട്ടുന്ന സുഖമൊന്നും ഒന്നായി
കഴിഞ്ഞാല്‍ ഉണ്ടാകില്ല എന്ന് കൂടി ഓര്‍ക്കുക.
ഫിലീം കോര്‍ട്ട്.