ദിലീപിന്റെ നായികയായ ജ്യോതികൃഷ്ണന്‍ തന്നെയാണ് കാലം മാറി കോലവും .. കൂടുതല്‍ സുന്ദരി…..
നാടനും മോഡേണും ഒരുപോലെ ഇണങ്ങുന്ന താരമാണ് നടി ജ്യോതി കൃഷ്ണ, ലിസമ്മയുടെ വീട്, അവിചാരിത തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദുല്‍ഖറിന്റെ നായികയായി ഞാന്‍ എന്ന സിനിമയില്‍ അഭിനയിച്ച് ശേഷം കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടി. അതുപോലെ ദിലീപിന്റെ നായികയായി ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും ജ്യോതി നായികയായി തിളങ്ങിയിരുന്നു. ആ സിനിമയ്ക്ക് ശേഷം ജ്യോതി കൂടുതല്‍ സിനിമകളില്‍ നായികയായി കാണുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ പിന്നീട് ജ്യോതിയെ സിനിമകളില്‍ അധികം കണ്ടില്ല. 2017-ല്‍ വിവാഹിതയാവുകയും ചെയ്തു. അത് കഴിഞ്ഞ് മഞ്ജു വാര്യരുടെ ആമി എന്ന സിനിമയില്‍ ജ്യോതി അഭിനയിച്ചിരുന്നു. അതാണ് ജ്യോതിയുടെ അവസാന സിനിമ.
ക്ലാസ് മേറ്റ്സിലെ റസിയയായ നടി രാധികയുടെ സഹോദരനെയാണ് ജ്യോതി വിവാഹം ചെയ്തത്. ഒരു മകനും താരത്തിനുണ്ട്. ഭര്‍ത്താവിന് ഒപ്പം ദുബായിലാണ് ജ്യോതി കൃഷ്ണ താമസിക്കുന്നത്. ഇപ്പോള്‍ താരം നാട്ടിലുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ ജ്യോതിയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്. സിനിമയിലേക്കുള്ള തിരിച്ചുവരവാണോ എന്ന് ആരാധകര്‍ സംശയിക്കുന്നു. സുബില്‍ കെ.എസിന്റെ സ്റ്റൈലിങ്ങില്‍ മേരേകിയുടെ ഔട്ട്.ഫിറ്റ് ധരിച്ച് വിഷ്ണു എം.സി എടുത്ത ഫോട്ടോസാണ് ജ്യോതി പങ്കുവച്ചിരിക്കുന്നത്. സംഗീത പാറപ്പുറമാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. FC