വിദേശത്തെ ആഡംബര ബോട്ടില്‍ അയഞ്ഞ വസ്ത്രത്തില്‍ ഗ്ലാമറായി നടി ഗ്രേസ് ആന്റണി…..
കുംമ്പളങ്ങി നൈറ്റ് എന്ന ചിത്രത്തില്‍ ഫഹദുമായുള്ള ഒറ്റ സീനെടുത്താല്‍ മതി ഗ്രെസിന്റെ അഭിനയ മികവറിയാന്‍, ഇപ്പോഴിതാ കടലിനക്കരെ നിന്ന് കുറച്ചു ഫോട്ടോകള്‍ അയച്ചിരിക്കുന്നു, സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗ്രേസ് തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ദുബൈയിലെ ഒരു ഉല്ലാസ ബോട്ടില്‍ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഗ്രേസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പനും ഇത്തരത്തില്‍ ഉല്ലാസ ബോട്ടില്‍ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് ദുബൈയില്‍ പോയതാണോ എന്നും ചിലര്‍ സംശയം ചോദിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സാറ്റര്‍ഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബൈയില്‍ എത്തിയപ്പോഴുള്ള ഒഴിവ് സമയത്ത് എടുത്ത ഫോട്ടോയാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതെ സമയം ചിത്രങ്ങള്‍ക്ക് താഴെ ചില സദാചാര കമന്റുകളും പൊങ്ങി വന്നിട്ടുണ്ട്. ”സാനിയ ഇയ്യപ്പനെ റോള്‍ മോഡല്‍ ആക്കല്ലേ.. ഗ്രേസ് സ്നേഹം കൊണ്ട് പറഞ്ഞതാ.. സാനിയ നിങ്ങളെ വളരെയധികം സ്വാധീനിച്ചു..”, എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് നല്ലവണ്ണം ലൈക്കും കിട്ടിയിട്ടുണ്ട് ഗ്രേസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് താരത്തിന്റെ ആരാധകരും വാദിച്ചു.
കൂടുതല്‍ പേരും ഗ്രേസ് ഹോട്ട് ലുക്ക് ആയിട്ടുണ്ടെന്ന് കമന്റുകള്‍ ഇട്ടപോള്‍ ചിലര്‍ വളരെ മോശം കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കമന്റുകള്‍ക്കുള്ള മറുപടി ഗ്രേസ് നല്‍കിയിട്ടില്ല. FC