പാടാന്‍ മാത്രമല്ല നന്നായി കളിക്കാനും റിമിടോമിക്കറിയാം.. കണ്ടില്ലേ ഭംഗിയും
കൂടി……
എല്ലാം അനായാസം വഴങ്ങുന്ന നടിയാണ് റിമിടോമി, മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് സിനിമയിലേക്കെത്തുന്നത്, അവിടുന്ന് ഗായിക, അവതാരിക, അഭിനേത്രി, ജഡ്ജ്, സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി അതിലൂടെ പാചകവും, സുന്ദര്യ രഹസ്യവും, വര്‍ക്ക്ഔട്ടുമെല്ലാം ആരാധകരെ പരിചയപ്പെടുത്തി സകല കലയിലും വല്ലഭയായ റിമിയുടെ പുതിയ കളിയാണിപ്പോള്‍ വൈറല്‍.
സൂപ്പര്‍ഹിറ്റ് ഗാനത്തിനു കവര്‍ ഒരുക്കി ഗായിക റിമി ടോമി. മധുരനൊമ്പരക്കാറ്റ് എന്ന കമല്‍ ചിത്രത്തിലെ ‘ദ്വാദശിയില്‍ മണിദീപിക’ എന്ന നിത്യഹരിതഗാനത്തിനാണ് ഗായികയുടെ കവര്‍. വിദ്യാസാഗറിന്റെ ഈണത്തില്‍ പിറന്ന ഗാനം കെ.ജെ. യേശുദാസും സുജാത മോഹനും ചേര്‍ന്ന് ചിത്രത്തിനു വേണ്ടി ആലപിച്ചിരിക്കുന്നു. യൂസഫലി കേച്ചേരിയുടേതാണു വരികള്‍. വിദ്യാസാഗറിനുള്ള സംഗീത ആദരമായാണ് റിമി ടോമി കവര്‍ ഗാനം പുറത്തിറക്കിയത്.
വേറിട്ട ദൃശ്യഭംഗി സമ്മാനിക്കുന്ന പാട്ട് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാട്ടിനൊപ്പം റിമി ചുവടുവയ്ക്കുന്നത് ആരാധകര്‍ക്കു പുത്തന്‍ അനുഭവമാവുകയാണ്. ഗായികയുടെ ലുക്കും വൈറല്‍ ആയിക്കഴിഞ്ഞു. സാരിയില്‍ അണിഞ്ഞൊരുങ്ങിയാണ് റിമി ടോമി പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. നല്ല മെയ് വഴക്കത്തോടെ മികച്ച നര്‍ത്തകിയുടെ ഭാവാഭിനയം കാഴ്ച്ചവെക്കാന്‍ റിമിക്കായി തുടര്‍ന്ന് ഇനിയും ഇത്തരം കലാസൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു FC