ഈ കുഞ്ഞ് പുഞ്ചിരിയാണ് പിന്നെ നിങ്ങളെ സ്നേഹിക്കാനും കൊതിപ്പിക്കാനും പഠിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ നടി.
ആരാണ് അവരെ കൊതിക്കാത്തത്.ആ നോട്ടത്തിലുണ്ടായിരുന്നു എല്ലാം.
കജോള്‍ എന്ന നടിയുടെ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്തത് താര ദമ്പതികള്‍ തന്നെയാണ്.സോഷ്യല്‍ മീഡിയായില്‍ എന്നും സജീവമാണ് കജോളും
അജയും.മക്കളായ നൈസ ഗണും,യുഗ് ഗണും 21ാം
വര്‍ഷത്തിലെത്തി നില്‍ക്കുകയാണ് ഇവരുടെ ദാമ്പത്യം. സിനിമയില്‍ നിന്ന് വിവാഹത്തിലേക്ക് കടന്ന്
ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത കജോള്‍ വീണ്ടും മടങ്ങി വന്നു.13 ചിത്രങ്ങളില്‍ അഭിനയിച്ചു.അതില്‍ ഒരു തമിഴ് ചിത്രവും ഉള്‍പ്പെടും.
രാജ്യം പത്മശ്രീ നല്കി ആദരിച്ച നടികൂടിയാണ് കജോള്‍ അവരുടെ കുട്ടിക്കാലത്തെ ഒരു കുഞ്ഞു പുഞ്ചിരിയുടെ ഫോട്ടോയാണ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും വൈറലായതും.
വിടര്‍ന്ന കുഞ്ഞ്പുഞ്ചിരി പോലെതന്നെയാണ് കജോളിന്റെ ദാമ്പത്യവും.ബിടൗണ്‍ ഈ താരദമ്പതികളെ
തികഞ്ഞ അസൂയയോടെയാണ് നോക്കി കാണുന്നത്.
എല്ലാവരും കജോള്‍ അജയ് ദേവ്ഗണിനെ തിരഞ്ഞെടുത്തതില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ഇന്ന്
ഇവരുടെ വിജയ ദാമ്പത്യത്തിന് മുന്നില്‍ അന്നത്തെ
വിമര്‍ശകര്‍ക്ക് മുട്ട് മടക്കേണ്ടി വന്നു.എന്നതാണ് സത്യം.
ഇടക്ക് മക്കളുടെ വിനോദങ്ങളും വിവരങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട് കജോള്‍.അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ചിരപരിചിതരാണ് നൈസയും യുഗും.ആയുരാരോഗ്യസൗഖ്യം നേരുന്നു കജോളുനും കുടുംബത്തിനും.
ഫിലീം കോര്‍ട്ട്.