കലാഭവന്‍ മണി നമ്മുക്കൊപ്പമില്ലാതായിട്ട് 7 വര്‍ഷം.. ആരുമില്ലാതായത് ഭാര്യ നിമ്മിക്കും മകള്‍ ശ്രീലക്ഷ്മിക്കും……
കാരിരുമ്പിന്റെ കരുത്തുള്ള നടന്.. എന്നാല്‍ കിട്ടിയ അംഗീകാരവും പണവുമെല്ലാം ദാനധര്‍മ്മങ്ങള്‍ക്കും മറ്റുള്ളവരുടെ സ്നേഹത്തിന് മുന്നിലും ആവോളം വാരിവിതറി.. നല്ല രീതിയില്‍ മുന്നോട്ടുപോയ ജീവിതം എവിടെയോ ഒന്ന് വഴുതി ആ വഴുതലില്‍ നിന്നു കരകയറാന്‍ അവസരമുണ്ടായിട്ടും മണി അതിനൊന്നും തയ്യാറായില്ല സ്നേഹിച്ചവരെ കൈവിടാതെ മരണം വരെ അവരെ ചേര്‍ത്ത് നിര്‍ത്തിയെങ്കിലും മരണത്തിനു ശേഷം കൂടെകൂടിയവരും സ്നേഹിച്ചവരുമെല്ലാം അടുത്ത ഇരയെ തേടിപ്പോയി..
അവശേഷിച്ചത് ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും മാത്രം.. നഷ്ടവും അവര്‍ക്കുമാത്രം.. ആയിരകണക്കിന് പാട്ടുകള്‍ അതെല്ലാം നെഞ്ചിലേറ്റിയ ആരാധകര്‍ക്ക് ഇപ്പോഴും മണി ഈ മണ്ണിലില്ലെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച താരത്തിന് ആ നാട്ടിലും വലിയ ആരാധകരുണ്ടായിരുന്നു.. 2016 മാര്‍ച്ച് ആറിനാണ് മണിയുടെ മരണവാര്‍ത്ത പുറം ലോകമറിഞ്ഞത്..
ആയിരക്കണക്കിന് ആളുകള്‍ നാനാഭാഗങ്ങളില്‍ നിന്നും ചാലക്കുടിയിലേക്ക് ഒഴുകിയെത്തി അവസാനമായി മണിയുടെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാന്‍ എന്നാല്‍ പലര്‍ക്കും ഒഴുകിയെത്തിയ ജനസാഗരത്തില്‍ ഒരാളാകാനല്ലാതെ ഒരുനോക്കു കാണാന്‍ സാധിച്ചില്ല പലരും വിതുമ്പലടക്കാനാകാതെ മണിയുടെ അരികില്‍ നിന്നു. ആ ഓര്‍മ്മകള്‍ക്ക് ഇന്ന് വയസ്സ് ഏഴായിരിക്കുന്നു… സ്വര്‍ഗ്ഗം പൂകിയ താരത്തിന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിക്കുന്നു. FC