സീരിയല്‍ നടി മൃദുല വിജയ് വീണ്ടും ആരാധകരിലേക്ക്.. തടി കൂടിയാലും ലെഹങ്കയില്‍ സുന്ദരി….
സീരിയലില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ സഹപ്രവര്‍ത്തകനുമായി കല്ല്യാണം അതുകഴിഞ്ഞു ഗര്‍ഭിണി, പ്രസവം.. വീണ്ടും ഇതാ കൂടുതല്‍ സുന്ദരിയായി മൃദുല വിജയ് എത്തിയിരിക്കുന്നു.. പ്രസവരക്ഷ കഴിഞ്ഞു അതിന്റേതായ ചില മാറ്റങ്ങള്‍ മൃദുലക്ക് വന്നതൊഴിച്ചാല്‍ കൂടുതല്‍ സുന്ദരിയായി എന്നെ പറയാനുണ്ടാകൂ..
സമൂഹ മാധ്യമങ്ങളിലും സജീവമായി നില്ക്കുന്ന മൃദുല ഇപ്പോഴിതാ ലെഹങ്കയില്‍ തിളങ്ങി നില്ക്കുന്ന തന്റെ പുതിയ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നു. അഹം ബൗട്ടിക്കിന്റെ ലെഹങ്കയണിഞ്ഞ മൃദുല കൂടുതല്‍ സുന്ദരി ആയിരിക്കുന്നു എന്താണ് ഒറ്റക്ക് യുവ എവിടെ എന്നെലാം ചോദിക്കുന്നുണ്ട് ആരാധകര്‍, മൃദുലയുടെ പാല്പുഞ്ചിരി മനോഹരമായി പകര്‍ത്തിയിരിക്കുന്നത് അകിന് പടുവയാണ്. ”ഞാന്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കട്ടെ..” എന്ന ക്യാപ്ഷനോടെയാണ് മൃദുല വിജയ് തന്റെ പുത്തന്‍ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. FC