കാളിദാസിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്തിറങ്ങി.. ജയറാം നല്ല മുഹൂര്‍ത്തത്തില്‍ മകനെ കരയിപ്പിച്ചത് എന്തിന്…
വികാരനിര്‍ഭര നിമിഷങ്ങള്‍.. കണ്ണീര്.. കാളിദാസ് ജയറാം, തരിണി കലിംഗരായര്‍ വിവാഹനിശ്ചയ വീഡിയോ റിലീസ് ചെയ്തു. സ്നേഹനിര്‍ഭരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിക്കുന്നൊരു വീഡിയോയില്‍ വിവാഹനിശ്ചയത്തിനെത്തിയ അതിഥികളെയും കാണാം. ജയറാമിന്റെ വാക്കുകളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. അച്ഛന്റെ വാത്സ്യം നിറഞ്ഞു തുളുമ്പുന്ന വാക്കുകള്‍, കേട്ടു നില്ക്കുന്നവരുടെ മനസ്സും വൈകാരികമാക്കി.
‘കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്, സന്തോഷമുള്ള ഓര്‍മ്മകള്‍. അതില്‍ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്. ചില തിയ്യതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് പാര്‍വതി ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അതിന് ശേഷം 1993 സെപ്റ്റംബര്‍ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.
1993 ഡിസംബര്‍ 16, കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാന്‍ അശ്വതിക്ക് കൂടെ തന്നെ, അടുത്തുണ്ടാവണം എന്ന്. അത് അനുവദീനിയമല്ല സര് എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അവള് എന്റെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കൈയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്. 29 വര്‍ഷങ്ങള്‍, ഇന്ന് അവന് നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷണലാവും. ഹരിക്കും ആര്‍തിക്കും നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല, രണ്ട് പെണ്മക്കളാണ്.” ജയറാം പറഞ്ഞു. ജയറാം ഇത് പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കാളിദാസ് കരഞ്ഞു തുടങ്ങിയിരുന്നു.FC