ഗിന്നസ്സ് പക്രു ഇളയമകളെ വാക്കറില്‍ ഇരുത്തി നടക്കാന്‍ പഠിപ്പിക്കുകയാണ്.. അച്ഛനും മകളും ഹാപ്പി.. ആരാധകരും…
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. മൂത്തമകള്‍ ജനിച്ച് പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ദ്വിജ കീര്‍ത്തി എന്ന് പേരിട്ടിരിക്കുന്ന ഇളയ കുഞ്ഞിന്റെ ജനനം. ചോറ്റാനിക്കര അമ്മയുടെ നടയില്‍ വെച്ച് കുഞ്ഞിന് ചോറ് കൊടുക്കുന്നതിന്റെ ചിത്രങ്ങളും താരം കഴിഞ്ഞയിടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മനോഹരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പക്രു. മകളെ വാക്കറില്‍ ഇരുത്തി തള്ളി കൊണ്ടുപോകുന്ന പക്രുവിനെ വീഡിയോയില്‍ കാണാവുന്നതാണ്. പിതാവിനൊപ്പം യാതൊരു കുസൃതിയും കാണിക്കാതെ ആ യാത്ര ആസ്വദിക്കുകയാണ് ദ്വിജ. ”എന്റെ ദ്വിജ കുട്ടിയുടെ കൂടെ” എന്നാണ് വീഡിയോയ്ക്കു പക്രു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കൂടെ ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്.
മകളുടെ വളരെ ക്യൂട്ട് ആയ ഭാവങ്ങളും കുഞ്ഞിനെ ചിരിപ്പിക്കാനുള്ള പക്രുവിന്റെ ശ്രമവും വീഡിയോയില്‍ കാണാം. അച്ഛനും മകളും ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്ന കാഴ്ചയും അവസാനഭാഗത്തിലുണ്ട്. വീഡിയോയുടെ താഴെ വന്ന കമന്റുകള്‍ സുന്ദരി വാവയെന്നും.. ക്യൂട്ട് ബേബി എന്നുമൊക്കെ നിരവധി പേര് എഴുതിയിട്ടുണ്ട്. ഹൃദയത്തിന്റെ ഇമോജി നല്കി പക്രുവിനെയും മകളെയെയും സ്വീകരിച്ച ആരാധകരും കുറവല്ല. കളിക്കുകയാണ് അച്ഛനും മകളും.. നടക്കട്ടെ അങ്ങനെ സന്തോഷത്തോടെ .FC