ജയറാമിന്റെ മകന് കാളിദാസ് കാമുകിയെ തന്നെ വിവാഹം കഴിക്കും.. അതിനുള്ള ഒരുക്കങ്ങള്‍…..
ഓണം വന്നപ്പോള്‍ കൂടെവന്നതാണ് കാളിദാസിന്റെ കാമുകി ആദ്യമായി വീട്ടിലേക്ക്.. ജയറാമിനും പാര്‍വ്വതിക്കും മാളവികക്കും സ്വീകാര്യമായതോടെ അടുത്തപടി വിവാഹമാണ് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചോ എന്നാണ് ആരാധകര്‍ ആകാംഷയോടെ ചോദിക്കുന്നത്, പ്രണയിനി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ്.
കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരെയും കാണാനാകുക. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. വിവാഹം എപ്പോള്‍, നല്ല ജോഡികള്‍ എന്നിങ്ങനെയാണ് ചിത്രത്തിനു വരുന്ന കമന്റുകള്‍. അപര്‍ണ ബാലമുരളി, മേഘ ആകാശ്, സഞ്ജന നടരാജന് തുടങ്ങിയ താരങ്ങളും പ്രണയജോഡികള്‍ക്ക് ആശംസകളുമായി എത്തി.
2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. നച്ചത്തിരം നകര്‍കിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്. രജ്നി ആണ് കാളിദാസിന്റെ പുതിയ ചിത്രം. FC