നടന് ലോഹിത് മരിച്ചു അഭിനയിച്ചത് 500 സിനിമകളില്‍… മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി ആരും….
![](https://filmcourtonline.com/wp-content/uploads/2022/11/lohithashaya.jpg)
മലയാളത്തില്‍ മമ്മുട്ടിയും മോഹന്‍ലാലും അഭിനയിച്ചിട്ടില്ല ഇത്രയേറെ സിനിമകളില്‍ ഇവരെപ്പോലെ ആരാധകര്‍ സ്നേഹിക്കുന്ന മുതിര്‍ന്ന കന്നഡ നടനും നാടകകൃത്തും എഴുത്തുകാരനുമായ ടി.എസ്. ലോഹിതാശ്വ വിടവാങ്ങി 80 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
500-ഓളം കന്നഡ സിനിമകളില്‍ അഭിനയിച്ച നടനാണ് ലോഹിതാശ്വ. എ.കെ. 47, ദാദ, ദേവ, നീ ബരെദ കാദംബരി, സംഗ്ലിയാന തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഒട്ടേറെ നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അന്തിം രാജ, ഗൃഹ ഭംഗ, മാല്‍ഗുഡി ഡെയ്സ്, നാട്യറാണി ശന്താള എന്നീ സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. റിട്ട. ഇംഗ്ലീഷ് പ്രൊഫസറാണ്. നാടകവും കവിതാ സമാഹാരവും ഉള്‍പ്പെടെയുള്ള കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. കര്‍ണാടക നാടക അക്കാദമി പുരസ്കാരം, കര്‍ണാടക രാജ്യോത്സവ പുരസ്കാരം എന്നിവ നേടി.
കന്നഡ നടന് ശരത് ലോഹിതാശ്വ മകനാണ് ബെംഗളൂരുവില്‍ കുമാരസ്വാമി ലേ ഔട്ടിലായിരുന്നു താമസം. ഭാര്യ: വത്സല. മൃതദേഹം ബുധനാഴ്ച രാവിലെ സ്വദേശമായ തുമകൂരു തൊണ്ടഗെരെയിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടക്കും. ലോഹിതാശ്വയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ അനുശോചിച്ചു. ആദരാഞ്ജലികളോടെ. FC