കോഴിക്കോട് ജില്ലയില്‍ നിന്ന് മമ്മുട്ടി ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു.. തിരഞ്ഞെടുപ്പ് ചൂടിലേക്ക്……
സുരേഷ് ഗോപി, മുകേഷ്, ഗണേഷ്കുമാര് തുടങ്ങിയവരെല്ലാം രാഷ്ട്രീയ രംഗത്തുള്ളവരാണ്, ആ പാതയിലേക്കല്ല മമ്മുട്ടി മത്സരിക്കുന്നത് സിനിമക്കുവേണ്ടിയാണ്,
മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കോഴിക്കോട് ജില്ലയിലെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരം. ചിഹ്നം ടോര്‍ച്ച്. ചിരിച്ചുകൊണ്ടുനില്ക്കുന്ന മമ്മൂട്ടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വാര്‍ഡില്‍ നിരന്നുകഴിഞ്ഞു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ഥനയുമായാണ് ഫ്ളക്സ് ബോര്‍ഡുകള്‍. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ സിനിമയുമായി ബന്ധപ്പെട്ടാണ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസിയുടെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണ്.
സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. FC