സ്ത്രീധന പീഡനം നടി അഭിനയക്ക് രണ്ട് വര്‍ഷം തടവ് വിധി വന്നതും നടി മുങ്ങിയതും ഒപ്പം…..
ഒരു സ്ത്രീക്കെതിരെ മറ്റൊരു സ്ത്രീയും കുടുംബവും ചെയ്ത ക്രൂരതക്ക് ശിക്ഷ അനുഭവിച്ചേ മതിയാകൂ, സ്ത്രീധന പീഡനക്കേസില്‍ കന്നഡ നടി അഭിനയക്കും അമ്മയ്ക്കും സഹോദരനുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ബെംഗ്ളൂരു പോലീസ്. സ്ത്രീധനപീഡനക്കേസില്‍ രണ്ടുവര്‍ഷം ശിക്ഷിച്ച നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്ന മൂവരും ഹൈക്കോടതിയുടെ പ്രതികൂല വിധി വന്നതോടെ നഗരം വിട്ടതായാണ് പോലീസിന്റെ നിഗമനം. ഒട്ടേറെത്തവണ, ഇവര്‍ താമസിച്ചിരുന്ന ചന്ദ്ര ലേ ഔട്ടിലെ വീട്ടില്‍ പോലീസെത്തിയിരുന്നെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
2002-ലാണ് കേസിനാസ്പദമായ സംഭവം. അഭിനയയുടെ മുതിര്‍ന്ന സഹോദരന് ശ്രീനിവാസിന്റെ ഭാര്യ ശ്രീലക്ഷ്മിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അഭിനയയുടെ കുടുംബം ക്രൂരമായി ഉപദ്രവിക്കുകയും മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്തതായാണ് പരാതി. ശ്രീലക്ഷ്മിയുടെ പരാതിയില്‍ കേസെടുത്ത ചന്ദ്ര ലേ ഔട്ട് പോലീസ് അഭിനയയെക്കൂടാതെ ഇവരുടെ അമ്മ, അച്ഛന്, രണ്ടു സഹോദരങ്ങള്‍ എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.
2012-ലാണ് ഇവരെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധിവന്നത്. ഇതിനെതിരേ കുടുംബം കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ കീഴ്ക്കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നു. ഇക്കാലയളവിനുള്ളില്‍ അഭിനയയുടെ അച്ഛനും സഹോദരനായ ശ്രീനിവാസും മരിച്ചതിനാല്‍ അമ്മയ്ക്കും ഇളയസഹോദരനും ഒപ്പമായിരുന്നു അഭിനയയുടെ താമസം.
അനുഭവ, കിന്ദരി ജോഗി, ഗജപതി ഗര്വഭംഗ, ഹത്യ കണ്ട, കൊല്ലൂര്‍ കല, ഉര്‍വശി കല്യാണ തുടങ്ങി ഒട്ടേറെ സിനിമകളിലും സീരിയലുകളിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ അഭിനയ വേഷമിട്ടിട്ടുണ്ട്. FC