നടി ആര്യാ പാര്‍വ്വതിക്ക് 23 വയസ്സ് അമ്മ ദീപ്തി ഗര്‍ഭിണി.. സന്തോഷമാണോ സങ്കടമാണോ.. വല്ല്യേച്ചിക്ക്…..
ഈ ഒരു പുണ്യം ആ വീട്ടില്‍ സംഭവിക്കേണ്ട സമയമായി അതില്‍ സന്തോഷിക്കുകയാണ് കുടുംബം, ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ആര്യാ പാര്‍വ്വതി. ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആര്യ.
അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. ’23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…’ ആര്യ കുറിപ്പില്‍ പറയുന്നു.
അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തത്. ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു.
നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും അഭിമാനവും തോന്നുന്നു എന്നായിരുന്നു ഒരു കമന്റ്. ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ. പുതിയ അഥിതിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഗായത്രിക്കും അമ്മക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാകട്ടെ. FC