അഭിനയിക്കുമ്പോള്‍ പോലും കാവ്യാമാധവന് ഇത്ര മോഡേണ്‍ വസ്ത്രം ധരിച്ചില്ല.. മകള്‍ മഹാലക്ഷ്മിക്കൊപ്പം…
പുത്തന്‍ ലുക്കില്‍ നടി കാവ്യാമാധവന്.. പുതുവര്‍ഷത്തെ ഉലകം ചുറ്റി വരവേറ്റ് കാവ്യാ മാധവനും മകള്‍ മഹാലക്ഷ്മിയും. മാമാട്ടിക്കുട്ടിയും അമ്മയും സ്റ്റൈലിഷ് മേക്കോവറില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ കൂടിയാണ് ഇത്. വിദേശത്തെ പുതുവര്‍ഷ യാത്രയുടെ മൂന്നു ചിത്രങ്ങളാണ് കാവ്യാ മാധവന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഓണം, നവരാത്രി, ജന്മാഷ്ടമി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് കാവ്യ സമൂഹമാധ്യമങ്ങളിലെത്താറുള്ളത്. മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ ഇതിനു മുമ്പ് നടി പങ്കുവച്ചിരുന്നു.
‘ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍”… എന്ന അടിക്കുറിപ്പോടെയാണ് കാവ്യയുടെ കുറിപ്പ്. വിദേശ രാജ്യത്ത് എവിടെയോ ആണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയര്‍ ആഘോഷമെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. ഇതേത് രാജ്യമാണ് എന്ന് ആരാധകരും കമന്റുകളിലൂടെ തിരക്കുന്നുണ്ട്. മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്. അഭിനയത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. FC