ഭക്ഷ്യവിഷബാധയേറ്റ് ഇല്ലാതായത് 13 പശുക്കള്‍ കുട്ടികര്ഷകനൊപ്പം മമ്മുട്ടി, ജയറാം, പൃഥ്വിരാജ്, കിട്ടുക ഇങ്ങനെ…
വലിയ വേദനയുള്ള വാര്‍ത്ത.. ആ കണ്ണീരിനു പരിഹാരമായി ഇതാ താരനിര തന്നെ എത്തിയിരിക്കുന്നു.. ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികള്‍ നഷ്ടമായ കുട്ടിക്കര്ഷകന് സഹായവുമായി സുമനസ്സുകള്‍. നടന് മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്നും അറിയിച്ചു. അബ്രഹാം ഓസ് ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന് ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ജയറാം ചെക്ക് കൈമാറി.
ഇവര്‍ അനുഭവിച്ച സമാന അനുഭവം ആറ് വര്‍ഷം മുമ്പ് അനുഭവിച്ചതാണെന്ന് ജയറാം പറഞ്ഞു. ” ഒരു ദിവസം പെട്ടെന്ന് ഒരു കിടാവ് വീണു വയറ് വീര്‍ത്തു ചത്തു. 22 പശുക്കളാണ് രാവിലെ മുതല്‍ വൈകിട്ടു വരെയുള്ള സമയത്തില്‍ ചത്തത്. വിഷമുള്ള യാതൊരു ഭക്ഷണവും പശുക്കള്‍ക്ക് കൊടുത്തിരുന്നില്ല. അതിനാല്‍ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. വിഷാംശമാണ് മരണകാരണമെന്നാണ് പരിശോധനാ ഫലങ്ങളില്‍ നിന്ന് കണ്ടെത്തി. പശുക്കളെ ഞാനും ഭാര്യയും മക്കളും നേരിട്ട് പോയി കണ്ടാണ് വാങ്ങിയിരുന്നത്. അവയ്ക്കെല്ലാം പേരിട്ടത് എന്റെ മോളും മോനുമാണ്. 22 പശുക്കളെയും ജെസിബി കൊണ്ടുവന്ന് കുഴിച്ചുമൂടുന്ന സമയത്താണ് ഞാനും എന്റെ ഭാര്യയും ഏറ്റവും കൂടുതല്‍ കരഞ്ഞത്.
ഈ രണ്ട് മക്കളുടെ കാര്യവും അതാണ്. രാവിലെ പത്രം തുറന്നപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. ”അബ്രഹാം ഓസ്ലര് സിനിമയുടെ ട്രെയ്ലര് ലോഞ്ച് ചെയ്യാനിരുന്നത് നാളെയാണ്. പൃഥ്വിരാജായിരുന്നു ലോഞ്ച് ചെയ്യാനിരുന്നത്. രാവിലെ ഞാന്‍ പൃഥ്വിരാജിനെയും നിര്‍മ്മാതാവിനെയും സംവിധായകനെയും വിളിച്ചു. നാളെത്തെ പരിപാടി മാറ്റിയാല്‍ ഒരു അഞ്ച് ലക്ഷം രൂപ മാറ്റിവയ്ക്കാനാകും. ആ തുക ഉപയോഗിച്ച് ഈ കുട്ടികള്‍ക്ക് ഒരു പത്ത് പശുവിനെ എങ്കിലും മേടിക്കാന്‍ സാധിച്ചാല്‍ വലിയ കാര്യമാണ്. ആ തുക കൈമാറാനാണ് വന്നത്. എല്ലാം ശരിയാകും. ഇവിടെ തന്നെ ഒരു നൂറ് പശുക്കളെ വളര്‍ത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരും.
കൃഷ്ണഗിരിക്ക് വരികയാെണങ്കില്‍ ഞാനും കൂടെ വരാം. ഞാന്‍ അവിടെ നിന്നാണ് പശുക്കളെ എടുക്കുന്നത്. ഇവിടെ 70,000 രൂപ വരുന്ന എച്ച്എഫ് പശുവിനെ അവിടെ 40,000 രൂപയ്ക്ക് കിട്ടും”. ജയറാം പറഞ്ഞു. തുടര്‍ന്ന് ചെക്കും കൈമാറിയശേഷമാണ് അദ്ദേഹം മടങ്ങിയത്. FC