ഭര്‍ത്താവ് ദിലീപിന് വേണ്ടി ഭാര്യ കാവ്യാമാധവന് കോടതിയില്‍ ഒപ്പം നാദിര്‍ഷയും-സംഭവിച്ചതോ.
ഇഷ്ട നടി അക്രമത്തിനിരയായ കേസില്‍ പ്രതിയാണ് ജനപ്രിയ നായക നടന് ദിലീപ്.അതിന്റെ പേരില്‍ 90 ദിവസം ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്ത താരത്തിന് ഇപ്പോള്‍ കേസിന്റെ വിചാരണ നടക്കുകയാണ്.പല സാക്ഷികളും കൂറുമാറി കഴിഞ്ഞു.അതില്‍
പ്രമുഖരാണ് നടന് സിദ്ധിഖ്,നടി ഭാമ,ഇടവേള ബാബു തുടങ്ങിയവര്‍ അടുത്തതായി വിസ്തരിക്കാനുള്ള പട്ടികയിലാണ്.
ദിലീപിന്റെ നിലവിലുള്ള ഭാര്യ കാവ്യാമാധവനും സഹോദരന്,സഹോദര ഭാര്യ സംവിധായകനും ഉറ്റ സുഹൃത്തുമായ നാദിര്‍ഷ എന്നിവരെല്ലാം കോടതിയിലെത്തിയിരുന്നു.കൊച്ചിയിലെ പ്രത്യേക കോടതിയിലെത്തിയ ഇവരെ ഇന്നലെ വിസ്തരിക്കാന്‍ കഴിഞ്ഞില്ല.അതിനുള്ള കാരണം സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അവധിയിലായതാണ്.അതിനാല്‍ കേസ് നാളത്തേക്ക് മാറ്റുകയാണെന്നറിയിച്ചതോടെ താര കുടുംബത്തിന് മടങ്ങി പോരേണ്ടി വന്നു.ഇവരെ കൂടാതെ നാളെ ആറ് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ട്.വിചാരണ നീതി പൂര്വ്വമല്ലാത്തതിനാല്
കോടതി മാറ്റണമെന്ന് നേരത്തെ തന്നെ പ്രേസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന് ഹാജരാക്കാത്തതിനാല്‍ അതിന്റെ വാദവും നടന്നില്ല.ഇനി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.കാവ്യ ആദ്യമായാണ് എത്തിയത് പക്ഷെ ഒന്നും നടന്നില്ല.ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കാന്‍ ഇനിയും കോടതി കയറി ഇറങ്ങേണ്ടി വരും താരത്തിന് എല്ലാം ശുഭമാവട്ടെ.
ഫിലീം കോര്‍ട്ട്.