കാവ്യാമാധവിനെ ഈ അടുത്ത് കണ്ടിട്ടില്ലല്ലൊ?ഇതാ നോക്കൂ പുതിയ ലുക്ക്.
കുറച്ചായില്ലെ കാവ്യാമാധവിനെ കണ്ടിട്ട്.ഇതാ പച്ചപ്പിനൊപ്പം ഒരു ഫോട്ടോ. സുന്ദരിയായിട്ടില്ലെ! കുടുംബം,സന്തോഷം,സമാധാനം അതിലാനന്തം കണ്ടെത്തുകയാണിപ്പോള്‍ മലയാളത്തിലെ ഹിറ്റ് നടിയായിരുന്ന കാവ്യാമാധവന്.ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തിയ കാവ്യ ദിലീപിന്റെ മകളുടെയും കാര്യങ്ങള്‍ നോക്കി സന്തോഷവതിയായി കഴിയുകയാണ്.
ദിലീപ്-കാവ്യ ദമ്പതികളുടെ ഇളയമകള്‍ മഹാലക്ഷ്മിക്ക് വയസ്സ് രണ്ടാകുന്നു.കാവ്യയെ പോലെ നല്ല തടിച്ചുരുണ്ട വാവയാണ് മഹാലക്ഷ്മി.
മറ്റ് താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല കാവ്യ.ഇടക്ക് മാത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുക എന്തെങ്കിലും വിശേഷങ്ങളുണ്ടെങ്കില്‍ മാത്രമാണ്.അതിശക്തമായ രീതിയില്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും താരം സജീവമായി നിന്നത് മകള്‍ മഹാലക്ഷ്മിയുടെ ജന്മദിനത്തിലായിരുന്നു.അന്നെടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത്ആരാധകരെ ഒപ്പം നിര്‍ത്തിയ കാവ്യ അത് കഴിഞ്ഞ് വീണ്ടും അജ്ഞാതവാസം തുടരുകയായിരുന്നു.
അതെല്ലാം കഴിഞ്ഞ് പെട്ടെന്നിതാ കാവ്യ പുത്തന്‍ ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട്ആരാധകരിലേക്കെത്തിയിരിക്കുന്നു.ജീന്‍സ്സും ടോപ്പുമാണ് കാവ്യ ധരിച്ചിരിക്കുന്നത്.എന്നിട്ട് ആ ഫോട്ടോ ട്വീറ്റ് ചെയ്ത്കൊണ്ട് കുറിച്ചതിങ്ങിനെയാണ് പച്ചയായ ജീവിതം.
എന്നാല്‍ ഈ ടൈറ്റിലുമായി ഫോട്ടോക്ക് ബന്ധമൊന്നുമില്ല.വീണ്ടും കാവ്യയെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍.അവര്‍ ഈ ഫോട്ടോക്ക് താഴെയിട്ട കമന്റിലും ചോദിച്ചിരിക്കുന്നത് എന്ന് മടങ്ങി വരുമെന്നാണ്.ഇതെകുറിച്ചുള്ള ചോദ്യങ്ങള്‍ കൂടി ആയപ്പോള്‍ ദിലീപ് പറഞ്ഞത് ഞാന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വെച്ചിട്ടില്ല എന്നാണ്.കാവ്യ വീണ്ടും കണ്ടതില്‍ സന്തോഷം.
ഫിലീം കോര്‍ട്ട്.