നടി കീര്‍ത്തി സുരേഷ് ചെയ്തതറിഞ്ഞോ ഷൂട്ടിംഗ് കഴിഞ്ഞപ്പോ സെറ്റിലുള്ളവര്‍ക്കെല്ലാം ഒന്നരപവന്‍.. 75 ലക്ഷമാണ് മുടക്കിയത് ….
യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്കി കീര്‍ത്തി സുരേഷ്. തെലുങ്ക് ചിത്രം ‘ദസറ’യുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമാണ് കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയത്. ടീമിലെ 130 അംഗങ്ങള്‍ക്കും 10 ഗ്രാം വീതമുള്ള സ്വര്‍ണനാണയമാണ് കീര്‍ത്തി നല്‍കിയത്. നടിയുടെ ഫാന്‍സ് പേജുകളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്.
‘ദസറ’ എന്ന ചിത്രത്തിന്റെ പാക്കപ്പ് ദിവസം താരം വികാരാധീനയായിരുന്നുവെന്നും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ സഹായിച്ച ക്രൂവിന് ഓര്‍മ്മിക്കാന്‍ തക്കവണ്ണം എന്തെങ്കിലും നല്‍കണമെന്ന് ആഗ്രഹിച്ചുവെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഓരോ സ്വര്‍ണ നാണയത്തിനും ഏകദേശം 50,000 മുതല്‍ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു മുമ്പ് തമിഴ് ചിത്രമായ സണ്ടക്കോഴി 2വിന്റെ അവസാനദിവസവും അണിയറപ്രവര്‍ത്തകര്‍ക്ക് രണ്ട് ഗ്രാം വരുന്ന സ്വര്‍ണനാണയങ്ങള്‍ നടി സമ്മാനിച്ചിരുന്നു.
നാനി നായകനാകുന്ന ‘ദസറ’യാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മലയാളത്തില്‍ ‘വാശി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴ് ചിത്രങ്ങളായ മാമന്നന്, സൈറണ്‍, രഘു താത്ത, റിവോള്‍വര്‍ റീത്താ എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. FC