മയക്കുമരുന്ന് കേസില്‍ നടി അഞ്ജു അറസ്റ്റില്‍.. അത് ഞാനല്ലെന്നു മറ്റൊരു നടി അഞ്ജുകൃഷ്ണ….
പ്രണയിച്ചു വിവാഹം കഴിക്കുക എന്നിട്ട് മയക്കുമരുന്ന് കച്ചവടം നടത്തുക.. അത്തരത്തിലൊരു കച്ചവട സംഘത്തെ അറസ്റ്റുചെയ്തപ്പോള്‍ കുടുങ്ങിയതാണ് നടിയും മോഡലുമായ അഞ്ജു.. ഭര്‍ത്താവെന്ന ഓമനപ്പേരിലറിയപെട്ട കാസര്‍ഗോഡ് സ്വദേശി നൗഷാദ് ഓടിരക്ഷപ്പെട്ടു.. അതോടെ അഞ്ജു ചാനലുകളിലും മറ്റു മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയായിരുന്നു.
ഇതിനിടെയാണ് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് അഞ്ജു കൃഷ്ണയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.. അതോടെ താന്‍ നിരപരാധിയാണെന്നും പറഞ്ഞു വന്നിരിക്കുകയാണ് അഞ്ജു കൃഷ്ണ അശോക്.. എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടകനടി താനല്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര നടി അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് പ്രശ്നമായതെന്നും കാര്യമറിയാതെ പലരും തന്നെ സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അഞ്ജുകൃഷ്ണ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. കുറ്റക്കാരെ ടാഗ് ചെയ്യുന്നതിന് പകരം തന്നെ മാധ്യമങ്ങളടക്കം ടാഗ് ചെയ്യുകയാണ്. ഇത് തനിക്കും കുടുംബത്തിനും ഒരു തമാശക്കാര്യമല്ല എന്നും പറയുന്നു.
ചൊവ്വാഴ്ചയാണ് 56-ഗ്രാം എം.ഡി.എം.എയുമായി അഞ്ജു കൃഷ്ണ എന്ന നാടകനടി തൃക്കാക്കരയില്‍ വെച്ച് പിടിയിലാവുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്ക്വാഡിന്റെ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഉണിച്ചിറ തോപ്പില്‍ ജംഗ്ഷനില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു യോദ്ധാവ് സ്ക്വാഡ് അംഗങ്ങള്‍. ഇവരെ കണ്ടതോടെ യുവതിക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ ഷമീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. FC