കാറും ലോറിയും കൂട്ടിയിടിച്ചു നടന് അവിനാഷ് രക്ഷപ്പെട്ടത് തലനാരിഴക്ക്… കെ ജി എഫ് ലെ കൊടും വില്ലന്‍……….
ഭീമാകാരന്മാരുള്ള വില്ലന്മാര് അവരോരുത്തരും ലോക സിനിമാ ആരാധകരുടെ നെഞ്ചില്‍ സ്ഥാനം ഉറപ്പിച്ചവരാണ്, കെ ജി എഫ് എന്ന ചിത്രത്തിലൂടെയാണ് അധോലകത്തിലെ വമ്പന്‍ സ്രാവുകളായി പലരും എത്തിയത്, അതില്‍ ആന്‍ഡ്രുസ് എന്ന വില്ലനായത് ബി എസ് അവിനാഷ് ആയിരുന്നു… അദ്ദേഹത്തിന്റെ അപകടവാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.
പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ്. അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു.അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വെച്ചാണ് അപകടമുണ്ടായത്. ജിമ്മിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പ്രഭാതനടത്തത്തിനു വന്നവരാണ് അവിനാഷിനെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. ട്രക്ക് ഡ്രൈവറെ കുബ്ബണ് പാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
തനിക്ക് പരിക്കൊന്നുമില്ലെന്നും കാറിന്റെ ബോണറ്റിന് കേടുപാടുകള്‍ പറ്റുക മാത്രമേ ഉണ്ടായുള്ളൂ എന്നും അവിനാഷ് പിന്നീട് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. പോലീസിനും ആര്.ടി.ഒ യ്ക്കും നന്ദി പറയുകയും ചെയ്തു അദ്ദേഹം. യഷ് നായകനായ കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നിര്‍ണായക വേഷമായിരുന്നു അവിനാഷിന്. ആന്‍ഡ്രൂ എന്ന കഥാപാത്രത്തേയാണ് അദ്ദേഹം അവതരിപ്പിച്ചത്…..FC