വലിയ താരദമ്പതികള്‍ വേര് പിരിയുന്നു-കടുത്ത നിരാശയില്‍ ആരാധകര്‍.
സ്വരചേര്ച്ചയില്ലെങ്കില് എത്ര നല്ല സ്വരത്തില്‍ പാടുന്നവരാണെങ്കിലും വേര് പിരിയുന്നതാണ് നല്ലത്.അത് സംഭവിക്കാന്‍ പോകുന്നതിന്റെ നിരാശയിലാണ് ആരാധകര്‍.പ്രശസ്ത അമേരിക്കന്‍ ഗായകന് കാന്യേവെസ്റ്റും നടിയും മോഡലും ടെലിവിഷന്‍ അവതാരികയുമായ കിംകര്ദ്യാഷാനും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു.മാസങ്ങളായേ്രത ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.വിവാഹമോചനത്തിന് മുമ്പായുള്ള കൗണ്‍സിലിങ്ങാണ് ഇപ്പോള്‍ നടക്കുന്നതെന്നും NCB NEWS റിപ്പോര്‍ട്ട് ചെയ്യുന്നു.
2014നായിരുന്നു കറുത്ത വര്‍ഗ്ഗക്കാരനായ കാന്യേവെസ്റ്റനെ കിംകര്ദ്യാഷാന് വിവാഹം കഴിച്ചത്.ആറ് വര്‍ഷം നീണ്ട ജീവിതത്തില്‍ ചില അസ്വരാസ്യങ്ങള്‍ ഉടലെടുത്തു.ആ വിവരം നവ മാധ്യമങ്ങളിലൂടെ കാന്യേ പങ്കുവെച്ചിരുന്നു.ശേഷം കുടുംബ പ്രശ്നം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.തെറ്റായിപോയെന്നും അതിന് മാപ്പ് തരണമെന്നും കാന്യേ കിംമ്മിനോട് അഭ്യര്‍ത്ഥിച്ചതും വാര്‍ത്തയായി.കിംമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന ഒരു ട്വിറ്റും കാന്യേ ഷെയര്‍ ചെയ്തു.അതിന് മറുപടിയായി കിം കുറിച്ചത് ഇങ്ങനെ-
കാന്യേ ബൈ പോളാര്‍ മാനസികാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണം എന്നുമായിരുന്നു.കൂടാതെ കിം കാന്യേയെ കുറിച്ച് ഇങ്ങനെ എഴുതി.കാന്യേ അതിബുദ്ധിമാനും അത്ര സങ്കീര്‍ണ്ണതയുള്ള
ഒരു വ്യക്തിയുമാണ്.ഒരു ഗായകന് കറുത്തവര്ഗ്ഗക്കാരന് വളരെ
വേദന നിറഞ്ഞ രീതിയില്‍ അമ്മയെ നഷ്ടപ്പെട്ട വ്യക്തി എന്നീ നിലയില്‍ ഒരുപാട് സമ്മര്ദ്ദമനുഭവിച്ചാണ് ജീവിക്കുന്നത്.ഏകാന്തത ബൈ പോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍
ഇരട്ടിയാകുന്നു.കാന്യേ അറിയുന്ന എല്ലാവര്ക്കും ഇതറിയാം.അദ്ദേഹത്തിന്റെ വാക്കുകളെ ആരും നോക്കികാണേണ്ട എന്നായിരുന്നു ഇന്‍സ്റ്റഗ്രാം കുറിപ്പ്.
എന്തായാലും കടുത്ത തീരുമാനത്തിലാണ് വേര്‍പിരിയല്‍ എത്തിയിരിക്കുന്നത്.നമ്മള്‍ക്കതില്‍ വേദനിക്കുകയല്ലാതെ എന്ത് ചെയ്യാന്‍
കഴിയും.
ഫിലീം കോര്‍ട്ട്.