കൊച്ചു പ്രേമന് മരിച്ചു.. സിനിമയില്‍ ഇനിയില്ല ചെറിയ തമാശകളുടെ തമ്പുരാന്…..
മലയാളത്തിന്റെ പ്രിയ ഹാസ്യതാരം കൊച്ചുപ്രേമന് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. 250 ഓളം ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന് സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. പട്ടാഭിഷേകം, ഓര്‍ഡിനറി, ആക്ഷന്‍ ഹീറോ ബിജു, ട്രിവാന്‍ഡ്രം ലോഡ്ജ്, മായാമോഹിനി, മാട്ടുപ്പെട്ടിമച്ചാന്‍,തിളക്കം തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.FC