പ്രഭാസ് പ്രണയിക്കുന്നത് വിവാഹം കഴിക്കാന്‍ പോകുന്നത് അനുഷ്ക്കയെയല്ല.. പുതിയ നടി കൃതിയെ….
ബാഹുബലി ഇറങ്ങിയ ശേഷം അനുഷ്കയും പ്രഭാസും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമെന്നും ഗോസിപ്പുകള്‍ വന്നു, എന്നാലിതാ കാലം കഴിഞ്ഞപ്പോ കഥമാറി, പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനോണും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും കടുത്ത പ്രണയത്തിലാണെന്ന സൂചന നല്‍കുകയാണ് നടന് വരുണ്‍ ധവാന്.
ഏറ്റവും പുതിയ ചിത്രമായ ‘ഭേഡിയ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൃതി സനോണും വരുണ്‍ ധവാനും ഒരു ഹിന്ദി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് കൃതിയും പ്രഭാസും പ്രണയത്തിലാണെന്ന തരത്തില്‍ സൂചന വരുണ്‍ നല്‍കിയത്. പരിപാടിക്കിടെ, ലിസ്റ്റില്‍ കൃതിയുടെ പേര് എന്തുകൊണ്ടു കാണുന്നില്ലെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്ന് വരുണ്‍ പറയുന്നു.
ആ വ്യക്തി മുംബെയില്‍ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുണ്‍ പറയുന്നു. ദീപിക പദുക്കോണുമൊത്തുള്ള ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോള്‍. വരുണ്‍ ധവാന്റെ വീഡിയോ തെലുങ്ക് മാധ്യമങ്ങളിലടക്കം വാര്‍ത്തയായിക്കഴിഞ്ഞു. ആദിപുരുഷ് എന്ന സിനിമയില്‍ പ്രഭാസിന്റെ നായികയായെത്തുന്നത് കൃതിയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് ആരാധകര്‍ പറയുന്നത്. FC