സ്നേഹിച്ച് കൊതിതീരും മുമ്പേ ഈ സിനിമാക്കാരനും മരിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത മരണം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയാണ്.
കോവിഡ് എന്ന രോഗം നിസ്സാരമല്ല.വരാതിരിക്കാന്‍ പാലിക്കേണ്ട
എല്ലാ മുന്‍ കരുതലുകളും സ്വീകരിക്കുക.
സംവിധായകനായ കിം കി ഡുക്ക് മരണത്തിന് കീഴടങ്ങിയത് കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്നാണ്.ദക്ഷിണ കൊറിയക്കാരനായ ഈ സംവിധായകന് സമ്മാനിച്ച മനോഹരമായ ചിത്രങ്ങളാണ് സമരിറ്റന്‍ ഗേള്‍,ത്രീ അയേണ്‍,സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ് ഹ്യൂമണ്‍ ദീ ബോ എന്നിവയെല്ലാം.മലയാളികള്‍ അദ്ദേഹത്തെ തിരിച്ചറിയുന്നത് സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ് എന്ന ചിത്രത്തോടെയായിരുന്നു.സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിലൂടെ
കിം കി ഡുക്ക് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്കാരം നേടി.ത്രീ അയണലൂടെ വെനീസ് ചലച്ചിത്ര പുരസ്കാരവും
കരസ്തമാക്കി.1960 ഡിസംബര്‍ 20നാണ് കിംകി ഡുക്ക് ജനിച്ചത്.
1995ല്‍ കൊറിയന്‍ ഫിലീം കൗണ്‍സില്‍ നടത്തിയ ഒരു സിനിമക്കാര്ക്കായുള്ള മത്സരത്തില്‍ കിം കി ഡുക്കിന്റെ തിരക്കഥക്ക് ഒന്നാം സ്ഥാനം ലഭിച്ചു.അവിടെ ഉദയം കൊണ്ട കിം പിന്നെ സിനിമയില്‍ അലിഞ്ഞ് ചേരുകയായിരുന്നു.അദ്ദേഹം തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു.59ാം വയസ്സിന്റെ നല്ല പ്രായത്തിലാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നത്.ഇനിയും എത്ര ചിത്രങ്ങള്‍ പിറക്കേണ്ടതായിരുന്നു.ആ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ അവസാനിച്ചിരുന്നില്ലെങ്കില്‍…
ആദരാഞ്ജലികളോടെ ഞങ്ങളും.
ഫിലീം കോര്‍ട്ട്.