യുവഗായകന് ചോയി സങ് മരിച്ചനിലയില്‍.. ജീവിതം അവസാനിപ്പിച്ചതെന്ന് സംശയം.. വീട്ടില്‍തന്നെ…..
33 കാരനായ പ്രശസ്ത കൊറിയന്‍ യുവഗായകന് ചോയി സങ് ബോങ്ങിനെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെക്കന്‍ സിയോളിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9.41 നാണ് സംഭവമെന്ന് ദ കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2011-ല്‍ കൊറിയാസ് ഗോട്ട് ടാലന്റ് എന്ന ഷോയില്‍ രണ്ടാം സ്ഥാനത്തുവന്നതോടെയാണ് ചോയി സങ് ബോങ് പ്രശസ്തിയിലേക്കുയര്‍ന്നത്. കൊറിയന്‍ ലേബലായ ബോങ് ബോങ്ങുമായി റെക്കോര്‍ഡ് കരാറുണ്ടായിരുന്നു ചോയി സങ്ങിന്. തുടര്‍ന്ന് കടന്നുവന്ന വഴികളേക്കുറിച്ചും ഇന്റര്‍നെറ്റ് പ്രമുഖനായതിനേക്കുറിച്ചും വിവരിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കൊറിയയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നുകൂടിയായിരുന്നു ഇത്.
2021-ല്‍ താന്‍ കാന്‍സറിന്റെ ഒന്നിലേറെ വകഭേദങ്ങളുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നുപറഞ്ഞ് ചികിത്സാധന സമാഹരണം നടത്തിയിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ ചോയി സങ് മാപ്പുപറയുകയും പിരിച്ചെടുത്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കുകയും ചെയ്തിരുന്നു. ചോയി സങ്ങിന്റേത് ആത്മഹത്യയാണെന്ന് തന്നെയാണ് പോലീസ് ഭാഷ്യം. മരിക്കുന്നതിന് മുമ്പ് ഗായകന് സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. തന്റെ വിഡ്ഢിത്തം നിറഞ്ഞ തെറ്റുകള്‍ കാരണം ബുദ്ധിമുട്ടിലായവരോട് ഒന്നടങ്കം മാപ്പുചോദിക്കുന്നുവെന്നാണ് ഇതിന്റെ ഉള്ളടക്കമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു FC