ഈ അഭ്യാസങ്ങളില്‍ ഒന്ന് പോലും നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് കഴിയില്ല.. നടി സംയുക്തയുടെ മെയ് വഴക്കം….
യോഗ ഗുരുമുഖത്തു നിന്നു തന്നെ പഠിക്കണം പറയുന്നത് മലയാളികളുടെ ഇഷ്ടനടിയും നടന് ബിജുമേനോന്റെ ഭാര്യയുമായ സംയുക്ത വര്‍മ്മയാണ് ഒറ്റ ദിവസം കൊണ്ട് ഒരാള്‍ക്കു ശീര്‍ഷാസനം ചെയ്യാനാകുമോ? ഒരിക്കലുമില്ല. നടുവു വളച്ചു ബാക്ക്ബെന്ഡിങ് ചെയ്യുമ്പോള്‍ ചിലരുടെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടാകും. യോഗാഭ്യാസം സര്‍ക്കസല്ല. ശരിയായ പഠനമില്ലാതെ അഡ്വാന്‍സ് രീതികളിലേക്കു സ്വയം മാറുമ്പോഴാണ് അതു സര്‍ക്കസ്സായി മാറുന്നത്. ദിവസം 20 മിനിറ്റ് എങ്കിലും യോഗയ്ക്കായി മാറ്റിവയ്ക്കാനായാല്‍ നല്ലത്.
വെറുതേ ചമ്രം പടഞ്ഞിരുന്നാല് പോലും അരക്കെട്ടിനു നല്ലതാണ്. രാവിലെ വെറും വയറ്റില്‍ യോഗ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തെറപ്പി യോഗ വഴി ശരീരം മെലിയാനും തടിവയ്ക്കാനും കഴിയും. അതു ശ്വസന ക്രിയയിലെ ചെറിയ വ്യത്യാസം കൊണ്ടു ചെയ്യാവുന്നതാണ്. ശാരീരിക മാറ്റങ്ങള്‍ക്കുള്ള വഴിയായി ഞാന്‍ യോഗയെ കാണാറില്ല. ബാക്ക് ബെന്‍ഡിങ് ചെയ്താല്‍ തലച്ചോറിലേക്കു രക്തയോട്ടം കൂടും. തലമുടി വളരും. കാഴ്ചയ്ക്കും തെളിമ കൂടും. തൈറോയ്ഡ് ഗ്രന്ഥികള്‍ക്കും കരളിനും നല്ലതാണ്. മുന്നോട്ടു വളഞ്ഞുള്ള യോഗ ശീലമാക്കുന്നവര്‍ക്ക് ആകാംക്ഷ, വെപ്രാളം തുടങ്ങിയ അവസ്ഥകളെ മറികടക്കാം. ചൂടുകാലത്തു ഞാന്‍ ശിവാനന്ദയോഗിയുടെ പ്രാക്ടീസ് രീതിയിലുള്ള ഹഠയോഗയാണു ചെയ്യാറുള്ളത്. തണുപ്പുകാലത്തു മൈസൂര്‍ യോഗയും. സദ്ഗുരുവിന്റെ ഷാംഭവി മഹാമുദ്രയും ഏറെ പ്രിയപ്പെട്ടതാണ്. സംയുക്ത ചെയ്യുന്ന ഓരോ അഭ്യാസങ്ങള്‍ കണ്ടാല്‍ കൊതിവരും FC