ഈകുഞ്ഞ് കൃഷ്ണവേണിയെ അറിയില്ലെ?പാട്ടും കഥകളും ഒപ്പം വേദനയുടെ ഉള്ളെരിയലും.
നവ മാധ്യമത്തിലെ സുവര്‍ണ്ണ നക്ഷത്രമാണ് കൃഷ്ണ വേണി.ഏത് പാട്ടും അനായാസം അവള് ഒരു പതറിച്ചയുമില്ലാതെ അവതരിപ്പിക്കും.തുളസിക്കതിര് നുള്ളിയെടുത്ത്.എന്ന് തുടങ്ങുന്ന ഗാനം എത്ര താളത്തോടെയാണ് ഒരു കസേരയില്‍ ഉണ്ണിക്കണ്ണനെ സാക്ഷിയാക്കി നിര്‍ത്തി പാടിയത്.
പാട്ട് മാത്രമല്ല എത്ര മനോഹരമായ കഥകള്‍.കൊറോണക്കെതിരെ നല്‍കേണ്ട ബോധവത്ക്കരണം വരെ മുതിര്‍ന്നവര്‍ക്ക് കേള്‍ക്കാനായി കൃഷ്ണവേണി ഡബ് ചെയ്തു.കൃഷ്ണവേണിയെന്ന കൊച്ചു സുന്ദരിയെ എല്ലാവര്ക്കും ഇഷ്ടമാണ്.
എന്നാല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അറിയാത്ത വേദനയും പേറിയാണ് കൃഷ്ണവേണി ജീവിക്കുന്നത്.തൃശൂര്‍ കൊടകര സ്വദേശി ജയന്റെയും സനിതയുടെയും ഏക മകളാണ് കൃഷ്ണവേണി.കൃഷ്ണവേണിയെ
കീഴടക്കാന്‍ ശ്രമിക്കുന്ന മാരകരോഗത്തെ കുറിച്ച്
അച്ഛന് ജയന്റെ വാക്കുകളിങ്ങനെ.
കൃഷ്ണവേണിക്ക് അഞ്ച് വയസ്സായി കൊടകര ആലത്തൂര്‍ സ്കൂളില്‍ UKGയിലാണ് പഠിക്കുന്നത്.ഞങ്ങള്‍ക്ക് ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണവളെ.ഒരു വയസ്സ് പ്രായമെത്തിയപ്പോള്‍ ഒരു മേജര്‍ സര്‍ജ്ജറി വേണ്ടിവന്നു.തലയില്‍ ദ്രാവകം കെട്ടി നില്ക്കുന്ന ഹൈഡ്രോസെഫാലസ് എന്ന അവസ്ഥയായിരുന്നു.രണ്ട് വയസ്സിലെത്തിയപ്പോള്‍ തിരിച്ചറിഞ്ഞു.
സാധാരണ വളര്‍ച്ചയില്ലാത്ത മകളാവുകയാണ് കൃഷ്ണ വേണിയെന്ന്്.ഒത്തിരി ടെസ്റ്റുകള്‍ നടത്തി.പരിശോധനക്കാവശ്യമായ രക്തം കിട്ടാത്ത അവസ്ഥയായി.അവള്‍ക്ക് ലാരോണ്‍ ഡ്വാര്‍ഫിസം എന്ന രോഗമാണ്.തുടര്‍ ചികിത്സക്ക് ധാരാളം പണം വേണം.
ഭക്ഷണം കൊടുക്കുമ്പോഴും മറ്റും പറഞ്ഞ കഥകളും പാട്ടുകളും മനോഹരമായി ഏറ്റ്പാടിയതോടെയാണ് കഴിവ് തിരിച്ചറിഞ്ഞത്.എന്തായാലും കൃഷ്ണവേണിയുടെ പാട്ടുകളും കഥകളും വിറ്റ് കാശാക്കുന്നവര്‍ അവള്‍ക്ക് വേണ്ട സഹായം കൂടി നല്‍കുക.അവളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സഹായിക്കാന്‍ മനസ്സുണ്ടെങ്കില്‍ അച്ഛന്റെ അക്കൗണ്ട് നമ്പര്‍ ഇതാ.
കൃഷ്ണവേണിയുടെ അച്ഛന്റെ അക്കൗണ്ട് നമ്പര്‍ ഇതാണ്.
ജയന് kk
SBI അക്കൗണ്ട് നമ്പര്‍-6719824901
IFSC കോഡ്-SBIN0070736
SBIയുടെ കോടാലി ബ്രാഞ്ച് ആണ്.അവളെ നമുക്ക്
സഹായിക്കാം.
നല്ല പാട്ടുകളും കഥകളും ഇനിയും ഒത്തിരി കേള്‍ക്കാം.സഹായിക്കുക ഒപ്പം പ്രാര്‍ത്ഥിക്കുക.
ഫിലീം കോര്‍ട്ട്.