പൃഥ്വിരാജിന്റെ മകളെ കണ്ടൊ? വലിയ കുട്ടിയായി പിറന്നാളിന്റെ മധുരമിതാ.
അല്ലി താരമാണ്.പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയുടെ വിളിപ്പേരാണ് അല്ലി.ആദ്യമാദ്യം കുഞ്ഞിനെ ആരാധകരെ കാണിക്കാന്‍ ഇവര്‍ക്ക് ഭയമായിരുന്നു.താരത്തിന്റെ മകള്‍ എന്ന ലേബല്‍ അവളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ചില
തടസ്സങ്ങള്‍ വരുത്തും എന്നായിരുന്നു മറച്ചുപിടിക്കലിന് പിന്നിലെ വാദമായി താരം പറഞ്ഞിരുന്നത്.
ആരാധകര്‍ക്ക് താരങ്ങളുടെ കുഞ്ഞുങ്ങളോട് അല്പം
വാത്സല്യം കൂടും.എന്തായാലും ആറാം ജന്മദിനത്തിലെത്തിയ അല്ലിയുടെ ഫോട്ടോ രാജു പോസ്റ്റ് ചെയ്തിട്ടുണ്ട്.കുഞ്ഞ്മുഖത്തിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.വളരാനുള്ള വെമ്പലിലാണ് അലംകൃതയുള്ളത്.മകളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നതിനൊപ്പം പൃഥ്വിരാജ് ആശംസ സന്ദേശത്തില്‍ ഇതാണ് പറഞ്ഞത്.’എന്റെ
സൂര്യപ്രകാശത്തിന് ജന്മദിനാശംസകള്.നീ ഇത്ര വേഗം വളരരുതെന്ന് എന്റെ ഒരുഭാഗം ആഗ്രഹിക്കുന്നു.നീ ആശ്ചര്യം നിറഞ്ഞവളായി തുടരുമെന്നും.നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കി കാണുന്നു.ലോകത്തെ സ്നേഹിച്ചു നീ വളരുക.ഞാന്‍ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ.ഒപ്പം സുപ്രിയയും ആശംസ നേരുന്നുണ്ട്’.
അല്ലിമോള്‍ക്ക് ഫിലീം കോര്‍ട്ടിന്റെ ജന്മദിനാശംസകള്.
ഫിലീം കോര്‍ട്ട്.