ദിലീപിന്റെ മകളെ കളിപ്പിച്ച മോഹന്‍ലാല്‍ ഇത്തവണ കളിപ്പിക്കുന്നത് ചാക്കോച്ചന്റെ മകനെ.. രണ്ടും വൈറല്‍…
ദുബായിയില്‍ വെച്ചാണ് ദിലീപ് കാവ്യാ മകള്‍ മീനാക്ഷിയുമൊന്നിച്ചുള്ള മോഹന്‍ലാലിന്റെ കളികള്‍ ഹിറ്റായത് ഇപ്പോഴിതാ തന്റെ മകന് ഇസഹാക്കും ഒന്നിച്ചുള്ള ചില മനോഹരമായ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നു കുഞ്ചാക്കോ ബോബന്. ഒരു ടോയ് ക്യാമറയുമായി മോഹന്‍ലാലിനരികെ നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്ക്.
കളിച്ചുകൊണ്ടു നില്ക്കുന്ന ഇസഹാക്കിനെ തന്റെ മൊബൈലില്‍ പകര്‍ത്തുകയാണ് മോഹന്‍ലാല്‍. മാജിക് മൊമന്റ്സ് വിത്ത് മജീഷ്യന്‍ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നും ഓര്‍ക്കുന്ന ഈ നിമിഷങ്ങള്‍ സമ്മാനിച്ചതിന് മോഹന്‍ലാലിന് നന്ദിയും കുറിച്ചിട്ടുണ്ട്.
ഇസഹാക്കിനോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് വീഡിയോയ്ക്ക് താഴെ. താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ‘ഇന്നത്തെ സൂപ്പര്‍ സ്റ്റാറും, ഭാവിയിലെ സൂപ്പര്‍ സ്റ്റാറും’. ‘ചെക്കന് അപ്പനെ കടത്തി വെട്ടും’ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. പാരിസില്‍ അവധിക്കാലം ആസ്വദിക്കുകയാണ് താരങ്ങള്‍. കുഞ്ചാക്കോ ബോബനും കുടുംബവും മഞ്ജു വാര്യരും രമേശ് പിഷാരടിയും പാരിസില്‍ ഒരുമിച്ചതിന്റെ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ ഇവര്‍ നേരത്തെ പങ്കുവച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും വൈറലായിരുന്നു. FC