നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ ഗോഡ്ഫാദറിലെ, വിയറ്റ്നാം കോളനിയിലെ നടി കനകതന്നെയാണ് ഇതെന്ന്…
മാലുവായി ഗോഡ്ഫാദര്, ഉണ്ണിമോളായി വിയറ്റ്നാം കോളനി പിന്നെയും നൂറുകണക്കിന് സിനിമകള്‍.. അവരെ കൊതിച്ചവരായിരുന്നു അന്നത്തെ യുവതലമുറയില്‍ പെട്ട വലിയൊരു വിഭാഗം.. അവരുടെ ഇന്നത്തെ അവസ്ഥ അതിഭയാനകമാണ്.. നടി കനകയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടിയും നടികര്‍ സംഘം എക്സിക്യൂട്ടിവ് മെംബറുമായ കുട്ടി പദ്മിനി. കനകയുടെ ഏറ്റവും പുതിയ ചിത്രങ്ങളും പദ്മിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ”വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകള്‍, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങള്‍ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു.”കനകയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുട്ടി പദ്മിനി കുറിച്ചു.”
കനകയെ അന്വേഷിച്ചു പോയി. ആ സ്ഥലത്തു പോയി ഒരുപാട് അന്വേഷിച്ചാണ് കണ്ടു പിടിച്ചത്. ദേവിക എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടിന്റെ പുറത്തും അകത്തും പൂട്ടിയിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിക്കുമ്പോള്‍ എല്ലാവര്ക്കും പറയാനുള്ളത് അവര്‍ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല എന്നാണ്. അവളുടെ അമ്മ ദേവിക എന്ത് സ്നേഹമുള്ള സ്ത്രീ ആയിരുന്നു. അവരുടെ മോള്‍ക്ക് ഈ ഗതി ആയല്ലോ, ആ കുട്ടിയെ സഹായിക്കാന്‍ ഒന്നും ആരും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു പോയി. എന്തായാലും കനക ഇന്ന് ആകെ ഡള്ളാണ് എവിടെയൊക്കെയോ ചതിക്കപ്പെട്ടു.. പാവം അവരെ ഇങ്ങനെ കാണേണ്ടിവരുമെന്നു ആരും ഒരിക്കലും കരുതിയതല്ല ദൈവം രക്ഷിക്കട്ടെ. FC