പ്രണയത്തിന്റെ സുഖവും മണവും സുന്ദര നിമിഷങ്ങളും തീര്‍ന്നു നടി ലച്ചുവും ശിവജിയും വേര്‍പിരിഞ്ഞു…
അത്രയേയുള്ളൂ കാര്യം പക്ഷെ ഒന്നുണ്ട് രണ്ടുപേര്‍ക്കും കാര്യം പറഞ്ഞാല്‍ പരസ്പരം മനസിലാകണം അങ്ങനെ പ്രണയത്തിന്റെ പണി മാറിയപ്പോ ശിവജിയും മോഡലും നടിയുമായ ലച്ചും വേര്‍പിരിഞ്ഞു, ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള് കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു.
അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടി വന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം’. ശിവജി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഈ കുറിപ്പ് ലച്ചുവും തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ നല്ലകാര്യം എന്നു മാത്രമാണ് ഇരുവരോടും ആരാധകരും പറയുന്നത് FC