വലിയ വെളിപ്പെടുത്തലുമായി ലാല്‍ ജോസ്.. നടി കാവ്യാമാധവന് ക്ലാസ്മേറ്റ്സില്‍ അഭിനയിച്ചത് മനസ്സില്ലാമനസോടെ…
സിനിമയിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒത്തിരികഴിഞ്ഞു ക്ലാസ്മേറ്റ്സ് എന്ന സിനിമയില്‍ കാവ്യാ മാധവന് അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നുവെന്ന് സംവിധായകന് ലാല്‍ ജോസ്. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”ക്ലാസ്മേറ്റ്സിലെ ആദ്യ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ കാവ്യ മാത്രം വന്നിരുന്നില്ല. കരാര്‍ ഒപ്പിടുന്ന സമയത്ത് റഫ് ആയി മാത്രം ഒരു കഥ ഞാന്‍ പറഞ്ഞിരുന്നു. ”കഥ മുഴുവന്‍ പിടികിട്ടിയില്ല, പിന്നെ ലാലു ചേട്ടന്റെ പടമല്ലേ, ഞാനങ്ങട് പൂവാന്ന് വച്ചു” എന്ന് പിന്നീട് കാവ്യ ആരോടോ പറഞ്ഞുവെന്ന് കേട്ടു. പിടികിട്ടാണ്ട് അഭിനയിക്കാന്‍ പാടില്ല, അതുകൊണ്ട് മുഴുവന്‍ കഥയും കാവ്യയോട് പറയാന്‍ ജയിംസിനോട് ഞാന്‍ ആവശ്യപ്പെട്ടു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് ജയിംസ് എന്നോടു പറഞ്ഞു. കണ്ണില്‍ നിന്നൊക്കെ വെള്ളം വന്ന് മാറി ഇരിക്കുകയാണ് കാവ്യ.
കഥ കേട്ടതിന്റെ ഇമോഷന് കൊണ്ടാകും കരയുന്നതെന്ന് ഞാനും പറഞ്ഞു. എല്ലാവരും ലൊക്കേഷനില്‍ റെഡിയാണ്, പെട്ടെന്നു വരാന്‍ പറഞ്ഞ് ഞാനും ദേഷ്യം പിടിക്കാന്‍ തുടങ്ങി. എന്നാല്‍ കാവ്യ വരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാര്യമെന്തെന്ന് അറിയാന്‍ ഞാന്‍ നേരിട്ടു ചെന്നു. കാവ്യയുടെ പ്രശ്നം ഈ പടത്തിലെ നായിക താനല്ല, അത് റസിയ ആണെന്നതായിരുന്നു. റസിയയെ കാവ്യ ചെയ്യാമെന്നും താര കുറുപ്പിനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാനും പറഞ്ഞു. കാവ്യയെക്കൊണ്ട് ഒരിക്കലും റസിയയെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു.. കാവ്യയെപ്പോലെ ഇത്രയും താരമൂല്യം ഉള്ള ഒരാള്‍ റസിയയുടെ കഥാപാത്രം ചെയ്യുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കു മനസ്സിലാകും ഈ കഥാപാത്രം കൊണ്ട് സിനിമയിലെന്തോ പരിപാടിയുണ്ടെന്ന്. അതുകൊണ്ട് ആ കഥാപാത്രം എന്തായാലും കാവ്യ ചെയ്യാന്‍ പറ്റില്ല. എന്തായാലും സിനിമ ചരിത്രമായി.. അവരുടെയൊക്കെ ഉള്ളിലിരിപ്പും പുറത്തുവന്നു.FC