കുടുംബത്തിന് നേരെ ആക്രമണം ഇത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം നടന് കൃഷ്ണകുമാറും സിന്ധുവും…
എന്തുചെയ്യും സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചോര്ക്കാതെയാണ് മറ്റുള്ളവരുടെ കുടുംബത്തില്‍ നുഴഞ്ഞുകയറി സൈബര്‍ അക്രമം നടത്തുന്നത്. കുടുംബത്തിനു നേരെ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി നടന് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. ഇളയമകള്‍ ഹന്‍സികയുടെ പതിനെട്ടാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് സിന്ധു കൃഷ്ണ പങ്കുവച്ച വീഡിയോയ്ക്കു നേരെയാണ് വിമര്‍ശനമുണ്ടായത്. ”നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകള്‍ തെളിച്ചമുള്ളതാകട്ടെ. ഈ മെസ്സേജോ ബാക്കിയുള്ള മറുപടികളോ ഞാന്‍ ഡിലീറ്റ് ചെയ്യുന്നില്ല. ഇത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിന്റെ തെളിവു മാത്രമാണ്.
നിങ്ങള്‍ക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛന് കെട്ടിപ്പിടിച്ചപ്പോള്‍ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാന്‍ എക്സ്ട്രാ ഓര്‍ഡിനറി തലച്ചോറുമായി വന്ന എല്ലാവര്ക്കും. നമസ്കാരം. അത്തരക്കാര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍ മാത്രമാണ്.”സിന്ധു കൃഷ്ണ പറഞ്ഞു.”വീഡിയോയും ഫോട്ടോകളും മോശമായി കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇംഗ്ലിഷില്‍ ഒരു ചൊല്ലുണ്ട്, ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മള് ഇഷ്ടപ്പെടുന്ന പലതും മറ്റൊരാള്‍ തല്ലിപ്പൊളി എന്ന പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും.
ഇങ്ങനെ എഴുതിക്കഴിഞ്ഞാല്‍ നമ്മളെ മാനസികമായി തകര്‍ക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയാണ്. ഞാന്‍ എപ്പോഴും മക്കളോടു പറയുന്ന ഒരു കാര്യമുണ്ട്, നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ. എന്ന് കൃഷ്ണകുമാറും പറയുന്നു. FC