സീരിയല്‍ നടി ലത വിവാഹിതയായി.ആചാരങ്ങളെല്ലാം വ്യത്യസ്തം-
എല്ലാവരും തിരിച്ചറിഞ്ഞത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്.വേഗത്തില്‍ തന്നെ നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തു ലതസംഗരാജുവിന്.അവരുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.കൊറോണയായത്
കൊണ്ട് വലിയ ആഘോഷങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും ആചാരങ്ങള്‍ക്ക് ഒരു കുറവും വരുത്തിയില്ല.
തന്നെ സ്നേഹിക്കുന്ന ആരാധകര്‍ക്കായി വിവാഹ ചടങ്ങുകളുടെ ഒരു വീഡിയോ പങ്കുവെയ്ക്കാനും ഈ തിരക്കിലും ലത മറന്നില്ല എന്നതാണ് ശ്രദ്ധേയം.
നവ മാധ്യമങ്ങളിലൂടെയാണ് ലത തന്റെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയ വീഡിയോ
ഷെയര്‍ ചെയ്തത്.ആ വീഡിയോ കണ്ടവര്‍ക്കെല്ലാം
അത്ഭുതം. എത്ര വ്യത്യസ്തമായ ആചാരങ്ങളാണ്
ലതയുടെ വിവാഹ ചടങ്ങിന്. ചടങ്ങിന്റെ വീഡിയോ കൂടാതെ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഫോട്ടോസും പങ്കുവെച്ചിട്ടുണ്ട്.
നീലകുയില് എന്ന സീരിയലില്‍ റാണി എന്ന കഥാപാത്രമായെത്തിയ ലതസംഗരാജു അതോടെ ആരാധകരുടെ പ്രിയ താരമാവുകയായിരുന്നു.റാണി എന്ന കഥാപാത്രം നെഗറ്റീവായിരുന്നെങ്കിലും ലത അതിലൂടെ
താരമായി.ലതയുടെ റാണിയെ ആരാധകര്‍ ഏറ്റെടുത്തതോടെ താരത്തിന് തിരക്കായി.അതറിഞ്ഞത് കൊണ്ട് തന്നെയാണ് തന്റെ വിവാഹം ആരാധകര്‍ക്കായി
താരം പങ്കുവെച്ചത്.വിവാഹ മംഗളാശംസകള്‍ നേര്‍ന്ന്
കൊണ്ട് ഞങ്ങളും.
ഫിലീം കോര്‍ട്ട്.