അമിതാഭ് ബച്ചന്,അഭിഷേക്,ഐശ്വര്യറായ് മകള്‍ ആരാധ്യ എല്ലാവര്ക്കും കോവിഡ് വന്നതിങ്ങിനെ.
ഇന്ന് വന്ന ബ്രേക്കിങ്ങ് ന്യൂസ് കണ്ട് ലോകത്തിലെ
മുഴുവന്‍ സിനിമാ പ്രേമികളും ഞെട്ടി.കാരണം ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തി അമിതാഭ് ബച്ചന് നടനും മകനുമായ അഭിഷേക് ബച്ചന് മരുമകളും ലോക സുന്ദരിപട്ടം കരസ്ഥമാക്കിയ ബോളിവുഡ് നടിയുമായ ഐശ്വര്യറായ് ബച്ചന് പേരക്കുട്ടി ആരാധ്യ എന്നിവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇത് വലിയ ഞെട്ടല്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാവരും ശപിക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാറിനെയാണ്.
ഭരിക്കാനറിയാത്ത മുഖ്യമന്ത്രി ഉദാവ് താക്കറെ അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അത്ര വേഗത്തിലാണ് മുംബൈയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നത്.
താരങ്ങളൊന്നും പുറത്തിറങ്ങുന്നില്ലെങ്കിലും ഇവരുടെ
ജോലിക്കാര്‍ മുഖാന്തിരമാകാം രോഗം വീട്ടിനകത്തെത്തുന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.ഏറ്റവും കൂടുതല്‍ രോഗികളും,ഏറ്റവും കൂടുതല്‍
മരണവും മുംബൈയിലാണ്.
പല ബോളിവുഡ് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പലരും നിരീക്ഷണത്തിലുമുണ്ട്.
താര കുടുംബത്തിനും ലോകത്തുള്ള മുഴുവന്‍ കോവിഡ് രോഗികള്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും
മറ്റ് ബന്ധപ്പെട്ടവര്‍ക്കെല്ലാം ആദരമര്‍പ്പിക്കാം.
ഫിലീം കോര്‍ട്ട്.