നയന്‍താരയുമായി എനിക്കൊരു ബന്ധവുമില്ല കേള്‍ക്കുന്നത് സത്യമല്ലാത്ത വാര്‍ത്ത, ക്രിക്കറ്റ് താരം ധോണി…..
രണ്ടുപേര്‍ക്കും വ്യാജ വാര്‍ത്തകളിലൂടെ മൈലേജ് കൂട്ടേണ്ട ഒരു കാര്യവുമില്ല കാരണം ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജകുമാരനാണ് രണ്ട് ലോകകപ്പുകള്‍ ഭാരതത്തിന് നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്, ഇനി നയന്‍ താര അവര്‍ മലയാളസിനിമയില്‍നിന്നു പോയി അന്യഭാഷാ ചിത്രങ്ങളിലൂടെ ലോകമറിയുന്ന താരമായതാണ്.
എന്നാല്‍ വരുന്നവാര്ത്ത ഇങ്ങനെ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി നിര്‍മിച്ച് നയന്‍താര കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയെ കുറിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരുന്ന സിനിമാരംഗത്തു നിന്നുള്ള ചൂടുപിടിച്ച ചര്‍ച്ച. ഈ വിഷയത്തില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. ഇങ്ങനെയൊരു ചിത്രം ചെയ്യുന്നില്ല എന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. സഞ്ജയ് എന്നൊരു വ്യക്തിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് അറിയിക്കുകയാണ് ധോണിയുടെ നിര്‍മ്മാണ കമ്പനി അധികൃതര്‍.
‘ധോണി എന്റര്ടെയ്ന്മെന്റ് സഞ്ജയ് എന്നൊരു വ്യക്തിയുമായി യാതൊരുവിധ പ്രൊജക്റ്റും ചെയ്യുന്നില്ല. ഇത്തരം പ്രചരണങ്ങളെ കരുതിയിരിക്കണമെന്നും അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ മികച്ച പല പ്രൊജക്റ്റുകളും തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അതേക്കുറിച്ച് അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ട്വിറ്ററിലൂടെ അറിയിച്ചു. വന്നിരിക്കുന്ന വ്യാജ വാര്‍ത്തക്കൊരു വ്യക്തത വന്നു FC