മാറില്‍ ചാഞ്ഞുറങ്ങുന്ന നടി പ്രിയങ്കയുടെ മകളുടെ ഫോട്ടോ ആദ്യമായി പുറത്ത്, ഉറക്കുന്ന തന്ത്രം കൂടിയിതാ……
![](https://filmcourtonline.com/wp-content/uploads/2022/05/PRIYANKA-BABY-1.jpg)
ബോളിവുഡ് നടി പ്രിയങ്കാചോപ്ര വിദേശ ഗായകന് നിക്ക് ജോനാസിനെയാണ് വിവാഹം കഴിച്ചത്, വാടക ഗര്‍ഭ പാത്രത്തിലൂടെ മക്കളെ ജനിപ്പിച്ച താരങ്ങള്‍ ആദ്യമായി കുഞ്ഞിന്റെ ഫോട്ടോ പുറത്തു വിട്ടിരിക്കുകയാണ്, മാതൃദിനത്തിലാണ് മകള്‍ മാള്‍ട്ടി മേരിയുടെ ആദ്യ ചിത്രം ഗായകന് നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും ആരാധകര്‍ക്കായി പങ്കുവച്ചത്.
ശാന്തമായി പ്രിയങ്കയുടെ മാറില്‍ ചേര്‍ന്നിരിക്കുന്ന മാള്ട്ടിയായിരുന്നു ചിത്രത്തില്‍. ക്യാമറയ്ക്കു മുന്നില്‍ മകളെ ഇങ്ങനെ ശാന്തമാക്കിയിരുത്തിയതെങ്ങനെയെന്ന് തുറന്നു പറയുകയാണ് നിക് ജൊനാസ് ഇപ്പോള്‍.
താന്‍ തൊട്ടടുത്തിരുന്ന് പാട്ട് പാടിക്കൊടുക്കുകയായിരുന്നുവെന്നു പാട്ട് കേട്ടതോടെ കുഞ്ഞ് ശാന്തമായി പ്രിയങ്കയുടെ നെഞ്ചിലേക്ക് ചാഞ്ഞുവെന്നും നിക് പറഞ്ഞു. തന്റെ സഹോദരന്റെ നിര്‍ദേശപ്രകാരമാണ് മകള്‍ക്കു പാട്ട് പാടി കൊടുത്തതെന്നും നിക് വെളിപ്പെടുത്തി. മകളെ ഉറക്കാന്‍ മാത്രമല്ല, കരച്ചിലടക്കാനും സംഗീതത്തിനു കഴിയുമെന്നു താന്‍ തിരിച്ചറിഞ്ഞെന്നും ഗായകന് കൂട്ടിച്ചേര്‍ത്തു. ചിത്രം പകര്‍ത്തിയ ശേഷം തന്റെ ശബ്ദം കേട്ടതോടെ മാള്‍ട്ടി മുഖമുയര്‍ത്തി വിടര്‍ന്ന കണ്ണുകള്‍ കൊണ്ട് തന്നെ നോക്കി പുഞ്ചിരിച്ചുവെന്നും നിക് പറയുന്നു.
മാള്‍ട്ടി മേരിയുടെ ആദ്യചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്. മകളുടെ മുഖം മറച്ചുള്ള ചിത്രമാണ് നിക്കും പ്രിയങ്കയും പങ്കുവച്ചത്. ദിവസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിനു ശേഷം മകള്‍ വീട്ടില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും മകള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ജനുവരി 22നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാതാപിതാക്കളായ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികളുടെ മകളുടെ മുഴുവന്‍ പേര്. ‘മാള്‍ട്ടി’ എന്ന വാക്ക് സംസ്കൃതത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അര്‍ഥം. കടലിലെ നക്ഷത്രം എന്നര്‍ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്.FC