പ്രണയിക്കാനും ഇഴകിച്ചേര്ന്നഭിനയിക്കാനും ഇഷ്ടമുള്ള നടന് ദിലീപല്ല.. ഫഹദ് ഫാസില്‍……
കാര്യങ്ങള്‍ പറയുമ്പോള്‍ ഇങ്ങനെ പറയണം മഡോണയിതാ തന്റെ ഇഷ്ടങ്ങള്‍ തുറന്നു പറയുന്നു, സിനിമ മേഖലയെ എടുത്ത് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ സ്നേഹമുള്ളതായി തോന്നിയത് തമിഴ് സിനിമ മേഖല ആണെന്നാണ് താരം പറയുന്നത്.
ഇപ്പോഴിത റൊമാന്റിക് പെയര്‍ ആയി കൂടെ അഭിനയിക്കാന്‍ താല്പര്യമുള്ള നടന് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഡോണ. ഇതുവരെ ആരോടൊപ്പവും നേരിട്ട് റൊമാന്റിക്കായി അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ആദ്യമായി റൊമാന്റിക് സീന്‍ ചെയ്യുമ്പോള്‍ നല്ല മനസ്സുള്ള ആളുടെ കൂടെ ചെയ്യാനാണ് ആഗ്രഹമെന്നാണ് താരം പറയുന്നത്.
പ്രേമത്തിലും, കിംഗ് ലെയറിലും നിവിനും ദിലീപിനുമൊപ്പം അഭിനയിച്ചെങ്കിലും എന്തോ ഉദ്ദേശിച്ച രീതിയില്‍ ആയില്ല, കാരണം നമുക്ക് അവരോടൊപ്പം ഒരു കംഫര്‍ട്ട് വേണമെന്നും റൊമാന്റിക് ചെയ്യാന്‍ തോന്നുന്ന ഒരാള്‍ ആയിരിക്കണമെന്നും താരം പറയുന്നു അയാളുടെ വ്യക്തിത്വം നല്ലത് ആയിരിക്കണം എന്നാണ് താരം പറയുന്നത്. അങ്ങനെ ഒരാള്‍ നടന് ഫഹദ് ഫാസില്‍ ആണെന്നും മഡോണ പറയുന്നു.
ഫഹദിന്റെ കൂടെ അങ്ങനെയൊരു ചിത്രം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും വില്ലനായി കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത് വിജയ് സേതുപതി ആണെന്നും മഡോണ വ്യക്തമാക്കുന്നു. എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. FC