ദിലീപിന്റെ നായികയായി തമന്ന.. ആദ്യ ഫോട്ടോ പുറത്തെത്തി കൂടുതല്‍ സുന്ദരിയായി….
തെന്നിന്ത്യന്‍ സുന്ദരി ആദ്യമായി ദിലീപിന്റെ നായികയാകുമ്പോള്‍ അതിന്റെ ത്രില്ലിലാണ് ആരാധകര്‍, ദിലീപ് ചിത്രം ബാന്ദ്രയിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാജകുമാരിയെപ്പോലെ അതിസുന്ദരിയായാണ് തമന്ന പ്രത്യക്ഷപ്പെടുന്നത്. രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.
മുംബെയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപ കാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളിലൊന്നാണ്. ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന് സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ബാന്ദ്ര.
ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം സാം സി.എസ്., എഡിറ്റിങ് വിവേക് ഹര്ഷന്, FC