കൊല്ലം സുധി മരണപ്പെട്ട വാഹനം ഓടിച്ചത് മഹേഷായിരുന്നു.. അപകടം തരണം ചെയ്ത് വീണ്ടും അഭിനയത്തിലേക്ക് …..
വല്ലാത്ത ഒരുപോക്ക് അതും മറ്റുള്ളവരെ നന്നായി ചിരിപ്പിച്ചുകൊണ്ട്… കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരന് മഹേഷ് കുഞ്ഞുമോന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു വീഡിയോ വഴിയാണ് മഹേഷ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിയത്. മിമിക്രി കലാകാരന് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകള്‍ക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. മുഖത്തെ പരിക്കുകള്‍ക്കായി ഒന്‍പതു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്.
ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന മഹേഷ് ഇതാദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ്. എല്ലാവര്ക്കും അറിയാം മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്. നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്’, മഹേഷ് കുഞ്ഞുമോന് പറയുന്നു.
ജൂണ്‍ നാലിന് കോഴിക്കോട് വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധിക്ക് ജീവന് നഷ്ടപ്പെടുകയും മഹേഷ് കുഞ്ഞുമോന് ബിനു അടിമാലി തുടങ്ങിയ താരങ്ങള്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിക്കുകയും ചെയ്ത വാഹാനാപകടം നടന്നത്. ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. FC