മനസ്സുവെച്ചാല്‍ മഞ്ജുവാര്യരാക്കും അമ്മയും അനിയത്തിയും പുറത്തിരിക്കട്ടെ 10 മിനിറ്റ് -നടി മാളവികക്ക് കിട്ടിയ ഓഫര്‍…….
ആദ്യാനുഭവും ഓടി രക്ഷപെട്ടത്.. ഓഡിഷനെത്തിയപ്പോള്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് എന്ന ദുരന്തം തുറന്നു കാട്ടുകയാണ് യുവനടി മാളവിക ശ്രീനാഥ്. ഒരു പ്രമുഖ ചാനലിന്റെ ഹാപ്പി ടു മീറ്റ് യു അഭിമുഖ പരിപാടിയിലായിരുന്നു മാളവികയുടെ വെളിപ്പെടുത്തല്‍. ”അര മണിക്കൂര്‍ ഓഡിഷന് കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാന്‍ ഡ്രസിംങ് റൂമില്‍ പോയ ഉടന്‍ ഇയാള്‍ പിന്നാലെ വന്ന് എന്നെ പുറകില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാള്‍ പോകുന്നുണ്ടായിരുന്നില്ല.
ഇപ്പോ ഒന്ന് മനസ്സ് വെച്ചാല്‍ മഞ്ജു വാര്യരുടെ മേലെയായിരിക്കും സ്ക്രീനില്‍ മാളവികയെ കാണുക എന്ന് പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. കരയാന്‍ തുടങ്ങിയ ഞാന്‍ അയാളുടെ ക്യാമറ തട്ടിത്താഴെയിടാന്‍ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാന്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു”. മാളവിക വെളിപ്പെടുത്തുന്നു. എന്നു തീരും ഈ കാമദുരന്തം എന്നാണ് മനസ്സിലാകാത്തത് .FC