നടനും സംവിധായകനുമായ ലാല്‍ ജോസിന്റെ അമ്മ ലില്ലി വിടവാങ്ങി.. മരണം പുലര്‍ച്ചെ…
സംവിധായകന് ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു 83 വയസ്സായിരുന്നു പരേതനായ എ.എം.ജോസിന്റെ ഭാര്യയായിരുന്നു, ലാല്‍ ജോസ് തന്നെയാണ് തന്റെ അമ്മയുടെ മരണവിവരം ഫേസ്ബുക്ക് പേജിലൂടെ എല്ലാവരെയും അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നുവത്രേ അന്ത്യം സംഭവിച്ചത്.
ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലാല്‍ ജോസിന്റെ മാതാവ് ലില്ലി ജോസ്. സംസ്കാര ചടങ്ങുകള്‍ 15ന് തിങ്കളാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടക്കും. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്. സംസ്ക്കാരച്ചടങ്ങുകള്‍ക്ക് രണ്ടുദിവസമുള്ളതിനാല് താരങ്ങള്‍ക്കും ആരാധകര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ നേരിട്ടെത്താന്‍ സാധിക്കും ആദരാഞ്ജലികളോടെ FC