വീണ്ടും ഒരു കല്ല്യാണം നവ്യാനായരെ താലിചാര്‍ത്തി പൂമാലയിട്ട് സൈജു കുറുപ്പ്.. ഭര്‍ത്താവും മകനും സാക്ഷി….

വീണ്ടുമൊരു കല്ല്യാണം അതിനുള്ള ഭാഗ്യമിതാ സൈജുകുറുപ്പിനും നവ്യാനായര്‍ക്കും കിട്ടിയിരിക്കുന്നു.. ഭര്‍ത്താവിനെയും മകനെയും സാക്ഷിയാക്കിയാണ് ഇരുവരും താലിചാര്‍ത്തിയത്.. ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരിക്കല്‍ക്കൂടി വിവാഹിതരായിരിക്കുന്നത് ചിത്രത്തിലെ പുതിയ ഒരു ഗാനം ആസ്വാദകഹൃദയങ്ങളിലേക്കെത്തി. ‘കരിമിഴി നിറയെ ഒരു പുതു കനവോ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇറങ്ങിയത്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് മേനോന് ഈണം പകര്‍ന്നിരിക്കുന്നു. സിതാര കൃഷ്ണകുമാറും കെ.എസ്.ഹരിശങ്കറും ചേര്‍ന്നു ഗാനം ആലപിച്ചു. നാട്ടഴകു നിറയുന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. FC