ആളറിയാതെ കമലഹാസന്റെ മടിയില്‍ കയറിയിരിക്കുന്ന കുട്ടിയെ മനസ്സിലായോ.. ഇവരുടെ മകനാണ് …..
രണ്ടുപേര്‍ക്ക് ഒരുക്കിയ ഇരിപ്പിടത്തില്‍ നടുക്കൊരൊഴിവ്.. എന്നാല്‍ അവിടെ കയറിയിരിക്കാം എന്നു കരുതിയെത്തിയ കുട്ടിയെ സകലകല വല്ലഭന് തന്നോട് ചേര്‍ത്തിരുത്തിയ രംഗം അതിമനോഹരം, നടന് എം. ജി. സോമന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.
വേദിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നത് വീക്ഷിക്കുകയായിരുന്ന ഉലകനായകന്റെ സമീപത്തേക്ക് വരുന്ന മല്‍ഹാര്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് കയറിയിരിക്കുന്നതും കമല്‍ കുട്ടിയെ ചേര്‍ത്തുപിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വെറുതെയാണോ കമല്ഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത് എന്ന തലക്കെട്ടോടെയാണ് മല്‍ഹാറിന്റെ അച്ഛനും മുന്‍ MLA യുമായ ശബരിനാഥ് വീഡിയോ ഷെയര്‍ ചെയ്തത്. ശബരിനാഥിന്റെയും കലക്ടര്‍ ദിവ്യ സ് ഇയറുടെയും മകനാണ് മല്‍ഹാര്‍..
അനശ്വര നടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയില്‍ കമലഹാസന് എത്തിയിരുന്നു. ചടങ്ങില്‍ ഒരു പ്രേക്ഷകനായി എത്തിയ മല്‍ഹാര്‍ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ സ്നേഹത്തോടെ കമല്‍ ചേര്‍ത്തുനിര്‍ത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി. What a man! എന്നാണ് ശബരിനാഥന് വീഡിയോക്കൊപ്പം കുറിച്ചത്.FC