മല്ലിക സുകുമാരന്‍ പുത്തന്‍ കാര്‍… വാങ്ങികൊടുത്തത് ഇന്ദ്രനും രാജുവും ആണോ, ഓണസമ്മാനം…..
അമ്മ ആഘോഷിക്കുകയാണ് ഇരുപതു ലക്ഷം മുടക്കിയാണ് കാര്‍ വാങ്ങിയത്, എംജി ഹെക്ടര്‍ പ്ലസ് എസ്യുവിയാണ് നടി വാങ്ങിയിരിക്കുന്നത്. കാര്‍ ഷോറൂമില്‍ നിന്നുമുള്ള മല്ലികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കാര്‍ കണ്ടപ്പോള്‍ മൊത്തത്തില്‍ എന്റെയൊരു സൗന്ദര്യം കാറിനും തോന്നി. അങ്ങനെയാണ് എംജി ഹെക്ടര്‍ തെരഞ്ഞെടുക്കുന്നത് എന്ന് മല്ലിക തമാശരൂപേണ പറയുന്നു.
കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവരെ കൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാന്‍ പോകണം. ഇത്തവണ ഓണത്തിന് എല്ലാവരും കൂടി തിരുവനന്തപുരത്ത് ആയിരിക്കും കൂടുന്നത്. അക്കൂട്ടത്തിലെ അതിഥിയായിരിക്കും ഈ പുതിയ കാര്‍. വാഹനം വാങ്ങാന്‍ വരുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവിന് പൃഥ്വിരാജും ഭാര്യ സുപ്രിയയും കണ്ടിരുന്നു. ടെസ്റ്റ് ഡ്രൈവിന് ഇന്ദ്രജിത്താണ് വന്നത്. രണ്ടു പേരും ഇനി ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുക ആണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. കൊച്ചി ഷോറൂമില്‍ നിന്നാണ് മല്ലിക സില്‍വര്‍ നിറത്തിലുള്ള എസ്യുവി വാങ്ങിയത്. 16.15 ലക്ഷം രൂപ മുതല്‍ 20.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതെ കുടുംബത്തെ ഒപ്പം കൂട്ടി പുത്തന്‍ കാറില്‍ ആഘോഷമായി നടക്കുക. FC