നടി സൊണാലി ഹൃദയാഘാതം മൂലം ഗോവയില്‍ വെച്ച് മരിച്ചു, ഞെട്ടലുള്ള വാര്‍ത്ത…..
പ്രമുഖ നടിയായ സൊണാലി ഫോഗട്ട് മരിച്ചു. ഹൃദയാഘാതത്തേ തുടര്‍ന്ന് ഗോവയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനേ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൊണാലിക്ക് 43 വയസ്സായിരുന്നു, ഹരിയാനയില്‍ നിന്നുള്ള ഇവര്‍ ഏതാനും ജോലിക്കാരുമായി ഗോവയിലെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2008-ലാണ് സൊണാലി ഫോഗട്ട് ബി.ജെ.പിയില്‍ ചേരുന്നത്. തുടര്‍ന്ന് മഹിളാമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2019-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദംപുര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു സൊണാലി. എന്നാല്‍ കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷണോയിയോട് തോറ്റു. കുല്‍ദീപ് ബിഷണോയി അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ടിക് ടോക്കിലും ഏറെ പ്രശസ്തയായിരുന്ന സൊണാലി ഫോഗട്ട് ഹിന്ദി ബിഗ് ബോസിന്റെ 14-ാം സീസണിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസണ് 14-ല്‍ വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥിയായാണ് അവര്‍ എത്തിയത്. ഏതാനും സിനിമകളിലും ടിവി പരിപാടികളിലും സൊണാലി ഫോഗട്ട് അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തുള്ളവര്ക്കും രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കും ഈ മരണം വിശ്വസിക്കാന്‍ കഴിയാത്തതായി ആദരാഞ്ജലികളോടെ. FC